Title (Indic)പൂനിലാവേ വാ WorkPadmaragam Year1975 LanguageMalayalam Credits Role Artist Music MK Arjunan Performer S Janaki Writer Sreekumaran Thampi LyricsMalayalamപൂനിലാവേ വാ പൂവാരിയെറിയാന്‍ വാ പൂമണികാറ്റേ വാ പുളകപ്പുതപ്പുംകൊണ്ടോടിവാ പൂനിലാവേ വാ പൂവാരിയെറിയാന്‍ വാ മുതശ്ശിതന് മടി പൂന്തൊട്ടിലായി മുത്തങ്ങളോമനയ്ക്കത്താഴമായി തെച്ചിപ്പൂമൊട്ടൊക്കും പൊന്നിളംചുണ്ടില് ഇത്തിരിപ്പാല്തുള്ളി പുഞ്ചിരിയായ് ആരിരോ രാരാരോ ആരിരോ രാരാരോ(പൂനിലാവേ വാ) ഇല്ലില്ലിയമ്മൂമ്മ നിന്നെ വിളിയ്ക്കും ചെല്ലുകിലുക്കന് കിലുക്കി കളിക്കും കൊച്ചുസ്വപ്നങ്ങള്‍തന്‍ കൊട്ടാരം പൂകാം പൊട്ടിച്ചിരിതന്‍ രത്നങ്ങള്‍ വാരാം ആരിരോ രാരാരോ ആരിരോ രാരാരോ(പൂനിലാവേ വാ) Englishpūnilāve vā pūvāriyĕṟiyān vā pūmaṇigāṭre vā puḽagappudappuṁkŏṇḍoḍivā pūnilāve vā pūvāriyĕṟiyān vā mudaśśidan maḍi pūndŏṭṭilāyi muttaṅṅaḽomanaykkattāḻamāyi tĕccippūmŏṭṭŏkkuṁ pŏnniḽaṁcuṇḍil ittirippālduḽḽi puñjiriyāy āriro rārāro āriro rārāro(pūnilāve vā) illilliyammūmma ninnĕ viḽiykkuṁ sĕllugilukkan kilukki kaḽikkuṁ kŏccusvapnaṅṅaḽtan kŏṭṭāraṁ pūgāṁ pŏṭṭicciridan ratnaṅṅaḽ vārāṁ āriro rārāro āriro rārāro(pūnilāve vā)