(കോ) ഏലയ്യ കുത്തനെ തൂക്കനെ ഏലേലമ്മാ
ഏലയ്യ നെടുമല കൊടുമല ഏലേലമ്മാ
ഏലയ്യ കുത്തനെ തൂക്കനെ ഏലേലമ്മാ
ഏലയ്യ നെടുമല കൊടുമല ഏലേലമ്മാ
ഏലേലം ഏലേലം ഏലേലമ്മ
(പു) ആഴിക്കങ്ങേക്കരയുണ്ടോ
യാമങ്ങള്‍ക്കൊരു മുടിവുണ്ടോ
അടങ്ങാത്തിരമാല വഴിയേ ചെന്നാലീ
അല്ലിനു തീരമുണ്ടോ (2)
(ആഴിക്കങ്ങേക്കരയുണ്ടോ )
(കു) തുമ്പപ്പൂ വേണ്ടേ
വാലിളക്കിപ്പക്ഷിക്കു കൊടുക്കാന്‍
തുമ്പപ്പൂ വേണ്ടേ
(കോ) ഏലേലം ഏലേലം
(പു) നീലമേലാപ്പിന്‍ കീഴിലാലസ്യം ആളും ഭൂമിയല്ലേ
വേനല്‍ ചൂടേറ്റു ദാഹനീരിനു പിടയും ഭൂമിയല്ലേ
വീണുമടിഞ്ഞും വീണ്ടുമുണര്‍ന്നും
(കോ) ഏലേലം ഏലേലം ഏലേലം
ഏലേലം ഏലേലം
(പു) വീണുമടിഞ്ഞും വീണ്ടുമുണര്‍ന്നും
തിരകള്‍ ഒടുവില്‍ പകരും കദനം ചൂടുന്നു
അല്ലിനു തീരമുണ്ടോ (2)
(കോ) ആ...
(പു) അന്തി വിണ്ണിന്റെ തങ്കത്താഴിക പൊന്തി കാറ്റുറങ്ങി
കാവല്‍ കാക്കുന്ന നീല നിഴലുകള്‍ മോഹം പൂണ്ടു നിന്നു
ഉള്ളമുണര്‍ന്നു ചിറകിലുയര്‍ന്നു
(കോ) ഏലേലം ഏലേലം ഏലേലം
ഏലേലം ഏലേലം
(പു) ഉള്ളമുണര്‍ന്നു ചിറകിലുയര്‍ന്നു
തളര്‍ന്നു തനുവിതവശം ഇവിടെ വീഴുന്നു
അല്ലിനു തീരമുണ്ടോ(2)
(പു) ആഴിക്കങ്ങേക്കരയുണ്ടോ
യാമങ്ങള്‍ക്കൊരു മുടിവുണ്ടോ
അടങ്ങാത്തിരമാല വഴിയേ ചെന്നാലീ
അല്ലിനു തീരമുണ്ടോ (2)
(പു) ഓ..... (+(കോ) ഏലേലോം.....)