Paccamalayil [Sad]

പച്ചമലയില്‍ [Sad]
Work
Year
Language

പച്ചമലയില്‍ പവിഴമലയില്‍
പട്ടുടുത്ത താഴ്വരയില്‍
കണ്ടുമുട്ടി പണ്ടൊരിക്കല്‍
രണ്ട് കൃഷ്ണമൃഗങ്ങള്‍

വര്‍ഷമയൂരം പീലിവിടര്‍ത്തും
വൃക്ഷലതാഗൃഹങ്ങളില്‍
മെയ്യും മെയ്യുമുരുമ്മിനടന്നു
മേഞ്ഞുമേഞ്ഞു നടന്നു കാട്ടില്‍ ‍
മേഞ്ഞു മേഞ്ഞു നടന്നു

അവരുടെ ആശകള്‍ കതിരണിഞ്ഞീടുവാന്‍ ‍
അനുവദിച്ചില്ലാ ദൈവം
മനസ്സില്‍ വേര്‍പാടിന്‍ വേദനയോടേ
മാന്‍പേട തപസ്സിരുന്നു അവനെ
മാന്‍പേട തപസ്സിരുന്നു

paccamalayil paviḻamalayil
paṭṭuḍutta tāḻvarayil
kaṇḍumuṭṭi paṇḍŏrikkal
raṇḍ kṛṣṇamṛgaṅṅaḽ

varṣamayūraṁ pīliviḍarttuṁ
vṛkṣaladāgṛhaṅṅaḽil
mĕyyuṁ mĕyyumurumminaḍannu
meññumeññu naḍannu kāṭṭil
meññu meññu naḍannu

avaruḍĕ āśagaḽ kadiraṇiññīḍuvān
anuvadiccillā daivaṁ
manassil verbāḍin vedanayoḍe
mānpeḍa tabassirunnu avanĕ
mānpeḍa tabassirunnu