Paccamalayil

പച്ചമലയില്‍
Work
Year
Language

പച്ചമലയില്‍ പവിഴമലയില്‍
പട്ടുടുത്ത താഴ്വരയില്‍ ‍
കണ്ടുമുട്ടി പണ്ടൊരിക്കല്‍ ‍
രണ്ടുകൃഷ്ണമൃഗങ്ങള്‍

വര്‍ഷമയൂരം പീലിവിടര്‍ത്തും
വൃക്ഷലതാഗൃഹങ്ങളില്‍
മെയ്യും മെയ്യുമുരുമ്മിനടന്നു
മേഞ്ഞുമേഞ്ഞു നടന്നു കാട്ടില്‍
മേഞ്ഞുമേഞ്ഞു നടന്നു

ഇണയുടെ കണ്ണില്‍ കൊമ്പുകളാല്‍ പ്രിയന്‍
ഇളനീര്‍ക്കുഴമ്പെഴുതിച്ചു
നീലക്കറുകമ്പൂചൂടിച്ചു വേളിയും നിശ്ചയിച്ചു
പച്ചമലയില്‍ ......

വൃശ്ചികരാവില്‍ പുഴയുടെ കരയില്‍
വെള്ളമണല്‍പ്പുറങ്ങളില്‍ ‍
സ്വപ്നം കണ്ടുമയങ്ങിയുണര്‍ന്നു
സ്വര്‍ഗ്ഗവാ‍തില്‍ തുറന്നു സ്നേഹം
പുഷ്പവൃഷ്ടി ചൊരിഞ്ഞൂ
പച്ചമലയില്‍ .......

paccamalayil paviḻamalayil
paṭṭuḍutta tāḻvarayil
kaṇḍumuṭṭi paṇḍŏrikkal
raṇḍukṛṣṇamṛgaṅṅaḽ

varṣamayūraṁ pīliviḍarttuṁ
vṛkṣaladāgṛhaṅṅaḽil
mĕyyuṁ mĕyyumurumminaḍannu
meññumeññu naḍannu kāṭṭil
meññumeññu naḍannu

iṇayuḍĕ kaṇṇil kŏmbugaḽāl priyan
iḽanīrkkuḻambĕḻudiccu
nīlakkaṟugambūsūḍiccu veḽiyuṁ niścayiccu
paccamalayil ......

vṛścigarāvil puḻayuḍĕ karayil
vĕḽḽamaṇalppuṟaṅṅaḽil
svapnaṁ kaṇḍumayaṅṅiyuṇarnnu
svarggavādil tuṟannu snehaṁ
puṣpavṛṣṭi sŏriññū
paccamalayil .......