Paarvanenduvin

പാർവണേന്ദുവിൻ
Year
Language

പാർവ്വണേന്ദുവിൻ ദേഹമടക്കി
പാതിരാവിൻ കല്ലറയിൽ
കരിമുകിൽ കണ്ണീരടക്കിയടക്കി
ഒരു തിരി വീണ്ടും കൊളുത്തി - പാവം
ഒരു തിരി വീണ്ടും കൊളുത്തി

അകലെയകലെയായ്‌ സാഗര വീചികൾ
അലമുറ വീണ്ടും തുടരുന്നു(2)
കറുത്ത തുണിയാൽ മൂടിയ ദിക്കുകൾ
സ്മരണാഞ്ജലികൾ നൽകുന്നു (പാർവ്വണേന്ദുവിൻ)

വിരഹ വിധുരയാം മൂവന്തിയൊരു നവ
വധുവായ്‌ നാളെ മണിയറ പൂകും
കടന്നു പോയൊരു കാമുകൻ തന്നുടെ
കഥയറിയാതെ കാത്തിരിക്കും (പാർവ്വണേന്ദുവിൻ)

pārvvaṇenduvin dehamaḍakki
pādirāvin kallaṟayil
karimugil kaṇṇīraḍakkiyaḍakki
ŏru tiri vīṇḍuṁ kŏḽutti - pāvaṁ
ŏru tiri vīṇḍuṁ kŏḽutti

agalĕyagalĕyāy‌ sāgara vīsigaḽ
alamuṟa vīṇḍuṁ tuḍarunnu(2)
kaṟutta tuṇiyāl mūḍiya dikkugaḽ
smaraṇāñjaligaḽ nalgunnu (pārvvaṇenduvin)

viraha vidhurayāṁ mūvandiyŏru nava
vadhuvāy‌ nāḽĕ maṇiyaṟa pūguṁ
kaḍannu poyŏru kāmugan dannuḍĕ
kathayaṟiyādĕ kāttirikkuṁ (pārvvaṇenduvin)