ഉദയദീപിക കണ്ടുതൊഴുന്നു
ഉഷകാല മേഘങ്ങള്‍
പൂര്വദിങ്മുഖപ്പൊന് തൃക്കോവിലില്‍
പുഷ്പാഭിഷേകം തുടങ്ങുന്നു
തുടങ്ങുന്നു.....
അഷ്ടമംഗല്യത്തിന് അകമ്പടിയില്ല
അറുപതു തിരിവിളക്കില്ല
കതിര്‍മണ്ഡപമില്ല തകില് മേളമില്ല
കല്യാണം നമുക്കു കല്യാണം
ഉദയം സാക്ഷി ഈ ഉദ്യാനം സാക്ഷി
സാക്ഷി സാക്ഷി.....
ഉദയദീപിക കണ്ടുതൊഴുന്നു .......
അഞ്ജനമിഴിമാര്തന് കുരവയുമില്ല
അടിമുടി പവന് ചൂടിയില്ല
ഗുരുദക്ഷിണ വാങ്ങാന്‍ അരുണന്റെ കൈകള്‍
ഉയരുന്നു നമുക്കായ് വിടരുന്നൂ
ഉഷസ്സേ സാക്ഷി ഈ നഭസ്സേ സാക്ഷി
സാക്ഷി സാക്ഷി
ഉദയദീപിക കണ്ടുതൊഴുന്നു ....