ചുണ്ടില്‍ വിരിഞ്ഞത് പുഞ്ചിരിപ്പൂവോ
ചുംബനലഹരിയില്‍ പൂക്കും നിലാവോ
കണ്ണില്‍ തെളിഞ്ഞത് കനവിന് പൂത്തിരിയോ
കരളിന്റെ കരളിലെ ദാഹപൂന്തിരയോ...
മെയ്യില്‍ കിളിര്‍ത്തത് രോമാഞ്ചത്തളിരോ
ഉള്ളിലെ സ്വപ്നത്തിന് മഞ്ഞലക്കുളിരോ
നെഞ്ചില്‍ ചിരിച്ചത്....പഞ്ചകബാണന്
കൊഞ്ചിച്ചു വളര്‍ത്തും പഞ്ചമം കിളിയോ..
പഞ്ചമം കിളിയോ..
ഒഹോ..ഒഹോ..ഒഹോഹോ...
കണ്ണില്‍ തെളിഞ്ഞത് കനവിന് പൂത്തിരിയോ
കരളിന്റെ കരളിലെ ദാഹപൂന്തിരയോ...
കൈവിരല്ത്തുമ്പിനും കസ്തൂരിഗന്ധം
കണ്മണി അഭിലാഷസൌഗന്ധികം നീ
മുന്തിരിത്തേന്‍ ചിന്തും... നിന് ഗാനമാല്യം..
മുള്ളിനെ പൂവാക്കും മായാമയന്‍ നീ...
മായാമയന്‍ നീ..
അഹാ...അഹാ..അഹഹ...
ചുണ്ടില്‍ വിരിഞ്ഞത് പുഞ്ചിരിപ്പൂവോ.....