ഇന്ദ്രനീലാംബരമന്നുമിന്നും
നിന്നിലുമെന്നിലും അലയടിച്ചു
അന്നു നിന് കണ്ണിലെ സ്വപ്നമായീ
ഇന്നെന്നില്‍ ഓര്‍മതന്‍ ഗാനമായീ
ചുംബിച്ചുണര്‍ത്തിയ സ്വര്ണ്ണാധരങ്ങളില്
പുഞ്ചിരിയായ് നിന്നൂ പൊന്‍പരാഗം
ആ പരാഗത്തിന് പത്മരാഗദ്യുതി
ആറാടിനില്ക്കയാണിന്നുമെന്നില്
ആയിരം താരകള്‍ തോല്‍ക്കും മട്ടില്‍
എന്‍ ചുണ്ടിലിന്നുമാ ദാഹമൂറും
നിന് ചുണ്ടിലാപദ്മരാഗമുണ്ടോ?
(ഇന്ദ്രനീലാംബരം...)
പാടിയുണര്‍ത്തിയ പ്രാണന്റെ വീണയില്‍
പാല് തിരയായ് തൂവി പ്രേമഗാനം
ആ രാഗവീചിതന്‍ പൊന്നനുഭൂതികള്‍
അലരിട്ടു നില്ക്കയാണെന്നുമെന്നില്
ആയിരം കാവ്യങ്ങള്‍ തോല്‍ക്കും മട്ടില്‍
എന്‍ നെഞ്ചിലിന്നുമാ ഭാവമൂറും
നിന് നെഞ്ചിലിന്നുമാ ഗാനമുണ്ടോ?
(ഇന്ദ്രനീലാംബരം...)