ഉം...ഉം.....
കുങ്കുമപ്പൊട്ടിലൂറും കവിതേ നിന്റെ
മഞ്ജീരത്തിന്‍ മൌന നാദം
എല്ലാ സ്മരണയും വിടര്‍ത്തീ എന്നില്‍
എല്ലാ മോഹവും ഉണര്‍ത്തി
(കുങ്കുമ...)
കതിര്‍മണ്ഡപത്തിലെ കനകത്തൂണുകള്
കദളിപ്പൊൻകുല അണിയവേ
നിലവിളക്കുകള്‍ പൂത്തുനില്‍ക്കവേ
നെല്ലിന്പൂക്കുലയാടവേ
അഷ്ടമംഗല്യം വഴിയൊരുക്കിടും
അരികിലാമനം പാടിടും
ആമലര്‍ മിഴിയിലെന്‍ ഭാവി ഞാന്‍
ആര്ദ്രഭാവമായ് കണ്ടിടും
(കുങ്കുമ...)
ആദ്യരാത്രിയിലെന് വിടരും കാലുകള്‍
അനഘ താളമതു നുകരവേ
മണിവിളക്കുകള്‍ വാടി നില്ക്കവേ
മനസ്സില്‍ വനികകള്‍ വളരവേ
തല്പമേനിയില് പൂചിരിച്ചിടും
തളിരുപോലേ ഞാന്‍ ചാഞ്ഞിടും
അധരമുത്തിലെന്‍ പ്രണയഭാവന
ആദ്യമുത്തമായുണര്ന്നിടും
(കുങ്കുമ...)