പ്രാണൻ നീ എന്റെ പ്രാണൻ നീ
ഈ വീടിൻ ചൈതന്യകിരണം നീ
പ്രാണൻ നീ എന്റെ പ്രാണൻ നീ
ഈ വീടിൻ ചൈതന്യകിരണം നീ
അച്ഛനു് എന്നും കുഞ്ഞല്ലോ
അമ്മയ്ക്കോ നീ കരളല്ലോ
നിന്നെക്കാണും കണ്ണിനെന്നും
ഉത്സവമാണല്ലോ...
നിന്നെക്കാണും കണ്ണിനെന്നും
ഉത്സവമാണല്ലോ...
(പ്രാണൻ നീ.....)
കാലങ്ങള്‍ കൈകൂപ്പിപ്പോയാലും
പ്രായത്തിന് മാറ്റങ്ങള്‍ വന്നാലും
എന്നാകിലും ഞങ്ങള്‍ നിന് ജന്മനാൾ
കൊണ്ടാടിടും വരും വര്‍ഷങ്ങളില്‍
(പ്രാണൻ നീ.....)
ബന്ധങ്ങള്‍ ഈയാത്മബന്ധങ്ങള്
എന്നാളും നല്കുമീ സംഗീതം
മുത്തേ വരൂ പൊന്നുമോളേ വരൂ...
ഞങ്ങള്‍ തരും മണിമുത്തം ചൂടാന്‍..
(പ്രാണൻ നീ.....)