പാതിവിരിഞ്ഞൊരു പാതിരാപ്പൂവായ്
വാതിലില്‍ വന്നൂ വസന്തം എന്‍പടി
വാതിലില്‍ വന്നൂ വസന്തം
കസ്തൂരിദീപവും കയ്യിലേന്തി
കാര്‍ത്തികത്താരമായ് വന്നൂനീ
പൊട്ടിച്ചിരിച്ചുനിന്‍ കൈവളകള്‍
പൊട്ടിവിടര്‍ന്നെന്റെ പൊന്‍കിനാക്കള്‍
പൊന്‍ കിനാക്കള്‍.....
ചെമ്പകപ്പൂവേ നിന്‍ മേനിയാകെ
എന്തിത്ര കോരിത്തരിച്ചുപോവാന്‍?
ചന്ദനക്കാറ്റിന്റെ കൈകള്‍ മെല്ലെ
ഒന്നുതൊട്ടപ്പൊഴേ നാണമായോ?
നാണമായോ?