ഈ കല്പ്പടവില് ഈ മരത്തണലില്‍
ഒരിക്കല്‍ കൂടി നീ ഇരുന്നെങ്കില്‍
ഒരു വേനല്‍ മുഴുവനും അടരുന്ന പൂക്കളായ്
ഇനിയും നിന്നെ ഞാന്‍ മൂടിയേനേ
മൂടിയേനേ..
ഈ കല്പ്പടവില് ഈ മരത്തണലില്‍
ഒരിക്കല്‍ കൂടി നീ ഇരുന്നെങ്കില്‍
ഒരു വർഷസന്ധ്യതൻ പരിഭവഭംഗിയായ്
മൌനമായ് വന്നുവെങ്കിൽ (2)
ഒരു മഴക്കാലം നിനക്കു ഞാന്‍ തന്നേനേ
അതിലൊരു മിന്നലായ് പടര്‍ന്നേനേ (2)
പടര്‍ന്നേനെ
ഈ കല്പ്പടവില് ഈ മരത്തണലില്‍
ഒരിക്കല്‍ കൂടി നീ ഇരുന്നെങ്കില്‍
ഹിമബിന്ദു ചൂടിയ പൂവിതളായ് നീ
ശിശിരത്തില്‍ വീണ്ടും ഉണര്ന്നെങ്കില് (2)
ഹൃദയത്തിലാളും ചുവപ്പു ഞാന്‍ തന്നേനേ
ഉയിരിലെ ചൂടും പകര്‍ന്നേനേ (2)
പകര്‍ന്നേനേ
ഈ കല്പ്പടവില് ഈ മരത്തണലില്‍
ഒരിക്കല്‍ കൂടി നീ ഇരുന്നെങ്കില്‍
ഇനി വരും കാലങ്ങള്‍ അറിയാത്ത പാതകള്‍
ഒരു ബിന്ദുവില്‍ വന്നുചേര്ന്നുവെങ്കില്
ഇതു വരെ പറയാത്ത പ്രിയരഹസ്യം
ഹൃദയദളങ്ങളില്‍ കുറിച്ചേനേ
(ഈ കല്പ്പടവില്...)