ഈ ജീവിതം ഈ ജീവിതം...
രാഗിപ്പറക്കുന്ന ചെമ്പരുന്തേ ...
നീയുണ്ടോ മാമാംഗ വേല കണ്ടൂ...
വേലയും കണ്ടു വിളക്കും കണ്ടു
കടലില്‍ തിര കണ്ടു കപ്പലു കണ്ടൂ...
ഈ ജീവിതം ഈ ജീവിതം...
ഓ...ഓ..ഓ....ഓ....
കുഞ്ചിയമ്മക്കഞ്ചു മക്കളാണേ
അഞ്ചാമന് ഓമനക്കുഞ്ചുവാണേ...
പഞ്ചാര വിറ്റു നടന്നു കുഞ്ചു
പഞ്ചാരക്കുഞ്ചുവെന്നു പേരു വന്നൂ....
ഈ ജീവിതം ഈ ജീവിതം...
ഓ...ഓ..ഓ....ഓ....
ഈ ജീവിതം ഈ ജീവിതം...
കാട്ടുമരത്തിന് ചില്ലകള്‍ തോറും
കയറാം മറിയാം ചാടാം
കാട്ടുമരത്തിന് ചില്ലകള്‍ തോറും
കയറാം മറിയാം ചാടാം
വാലില്ലാത്തവര്‍ നിങ്ങളെ എറിഞ്ഞാല്‍
വാൽ പൊക്കിക്കൊണ്ടോടാം.....
(ഈ ജീവിതം....)