കൂടു വെടിയും ദേഹി അകലും
കൂടാരവാസി ഉറങ്ങും
മനുഷ്യാ നീ വെറും മണ്ണല്ലോ
മരണം നിന്നുടെ നിഴലല്ലോ
ഊഴിയില്‍ നിന്നു മെനഞ്ഞു
ഊഴിയില്‍ തന്നെ അടിഞ്ഞു
മനുഷ്യാ നീ വെറും മണ്ണല്ലോ
വിടര്‍ന്ന മലരുകള്‍ പൊഴിയുന്നു
തെളിഞ്ഞ പകലുകള്‍ ഇരുളുന്നു
കഴിഞ്ഞ കഥയുടെ ചുരുളും നോക്കി
കാലം കണ്ണീര് വീഴ്ത്തുന്നു
മുന്‍പേ വന്നവര്‍ പിന്നില്‍ ആകും
പിന്‍പേ വന്നവര്‍ മുന്നില്‍ ആകും
(കൂടു വെടിയും )
കിളുന്നു ശിശുവിന് ചിരികണ്ടു
വരുന്നു പുലരികള്‍ വിരി മാറ്റി
അനാദി വിധിയുടെ മറവില്‍ നിന്നും
വീണ്ടും ഗോളം തിരിയുന്നു
മുന്‍പേ വന്നവര്‍ പിന്നില്‍ ആകും
പിന്‍പേ വന്നവര്‍ മുന്നില്‍ ആകും
(കൂടു വെടിയും )