പ്രിയമായ് പാടുമേതോ ശുഭരാഗവേണുവായ്
ഇനിയും നിന്റെയേതോ ശ്രുതി തേടി വന്നു ഞാന്‍
മധുചന്ദ്രനായ് കുളിര് രാത്രിയില്‍
അറിയാതെ എന്റെ ഇടനെഞ്ചിലിടം കണ്ടു...
പ്രിയമായ് പാടുമേതോ ശുഭരാഗവേണുവായ്
ഇനിയും നിന്റെയേതോ ശ്രുതി തേടി വന്നു ഞാന്‍
മേലെ..നിന്നെപ്പോലെ ആകാശ മേഘങ്ങള്‍ ആലോലമായ്
തിരുവാതിരരാവിന്നുടയാടകള് ചാര്‍ത്തി
തൂവിണ്ണിന്‍ മുറ്റത്തുലാത്തുമ്പോൾ
ദൂരെ..പീലിക്കുന്നില് രാക്കോകിലങ്ങള് മൂളുന്നുവോ
വിരഹാതുരഗന്ധര്വ്വന് ശ്രുതി മീട്ടിയൊരീണത്തിൻ
കേള്‍ക്കാത്തൊരു പൂമ്പല്ലവി വീണ്ടും
നീ മൂടും മൌനങ്ങള്‍ സാന്ദ്രമായി
ലയഭാവ ഗീതകമായി...
പ്രിയമായ് പാടുമേതോ ശുഭരാഗവേണുവായ്
ഇനിയും നിന്റെയേതോ ശ്രുതി തേടി വന്നു ഞാന്‍
പൂവേ..ഓമല്‍പ്പൂവേ നിന് പൊന്നിതള്ത്തുമ്പില് തൂമഞ്ഞുമായ്
പുലര്താരകനീരാവിന് പടിവാതിലിലെത്തി
പൂങ്കാതില്‍ പുന്നാരം ചൊല്ലും
ഏതോ..തൂവല്ക്കൂടിന് മോഹാങ്കണങ്ങള് സല്ലീലമായ്
നിന്നോമൽ കല്യാണപ്പൂപ്പന്തല്‍ കെട്ടി
ദീപാലങ്കാരങ്ങൾ ചാര്‍ത്തും
നീതേടും സ്വപ്നങ്ങള്‍ ധന്യമായി
ചിരകാല സാഫല്യമായി....
(പ്രിയമായ് പാടുമേതോ....)