ആറ്റില്‍ ആനച്ചന്തം ചിന്തും ആറന്മുളയോടം
കാറ്റില്‍ വഞ്ചിപ്പാട്ടില്‍ നീന്തും ആറന്മുളയോടം(ആറ്റില്‍....)
പമ്പാനദിപ്പെണ്ണേ നിന്റെ ഉതൃട്ടാതി ചിത്രത്തോണി
കൂമ്പത്തൊരു നയമ്പിടാന് പൊന്നേ പോന്നീടാം
ഞാൻ തന്നെ പോന്നീടാം ...
(ആറ്റില്‍ ആനച്ചന്തം....)
തിരുവോണത്തോണിയുടെ മേള കണ്ടു്
തീരങ്ങള്‍ തകതെയ്തോം പാടീടുമ്പോള്‍ (തിരുവോണ..)
ഓളത്തില്‍ താളത്തില്‍ തോളത്തു വെച്ചെന്റെ
ഓടം പോലങ്ങയെ ഓമനിക്കാം....
പള്ളിയോടം പോലങ്ങയെ ഓമനിക്കാം....
(ആറ്റില്‍ ആനച്ചന്തം....)
തെയ്യാരേ തെയ്യാ....തെയ്യ തെയ്യ തെയ്യ
തെയ്യാരേ തെയ്യാ... ഹൊയ്യാ...(2)
തെയ്യംതിന താനോ...തെയ്യത്തോം...
തെയ്യംതിന താനോ....തെയ്യത്തോം...
തെയ്യംതിന തെയ്യംതിന തെയ്യംതിന തെയ്യംതിന
ഓ...ഓ....ഓ.....
ആറു മുളയേറും ഭഗവാനേ
അണിയോടം ഏറ്റി ഞാന്‍ വന്നിടുമ്പോള്‍ (ആറു മുളയേറും..)
കാമിച്ച ദേവനെ കാണാന്‍ കഴിഞ്ഞതില്‍
കരളൊരുക്കീടുന്നു വളളസദ്യ....
എന്റെ കരളൊരുക്കീടുന്നു വളളസദ്യ....
(ആറ്റില്‍ ആനച്ചന്തം....)