Oru palungubaatram

ഒരു പളുങ്കുപാത്രം
Year
Language

ഒരു പളുങ്കുപാത്രം തൊഴുകൈയ്യോടേറ്റു വാങ്ങാന്‍
കരളിലെന്‍ മോഹങ്ങള്‍ തപസ്സിരിപ്പൂ
ഒരു പളുങ്കുപാത്രം പ്രിയതോഴനെനിക്കേകും
ഒരു ഭാഗ്യനിമിഷം ഞാന്‍ കൊതിച്ചുനില്‍പ്പൂ

മയില്‍പ്പീലിപോലെയൊരു മഴവില്ലുപോലെ
വര്‍ണ്ണമധുരം നിന്‍ ഹൃദയത്തിന്‍ പളുങ്കുപാത്രം
മലര്‍മാസസുഗന്ധവും പനിനീരില്‍ കുളിര്‍മയും
കലര്‍ന്നെഴും നിന്റെയോമല്‍ പളുങ്കുപാത്രം

പറയൂനിന്‍ ഹൃദയത്തിന്‍ പളുങ്കുപാത്രം നിറയെ
ചെറുതേനോ മുന്തിരിയോ കരിമ്പുനീരോ
പവിഴത്തിന്‍ നിറമാര്‍ന്നു പതഞ്ഞുയര്‍ന്നീടും നിന്റെ
അനുരാഗം പകര്‍ന്നേകും പളുങ്കുപാത്രം

ŏru paḽuṅgubātraṁ tŏḻugaiyyoḍeṭru vāṅṅān
karaḽilĕn mohaṅṅaḽ tabassirippū
ŏru paḽuṅgubātraṁ priyadoḻanĕnikkeguṁ
ŏru bhāgyanimiṣaṁ ñān kŏdiccunilppū

mayilppīlibolĕyŏru maḻavillubolĕ
varṇṇamadhuraṁ nin hṛdayattin paḽuṅgubātraṁ
malarmāsasugandhavuṁ paninīril kuḽirmayuṁ
kalarnnĕḻuṁ ninṟĕyomal paḽuṅgubātraṁ

paṟayūnin hṛdayattin paḽuṅgubātraṁ niṟayĕ
sĕṟudeno mundiriyo karimbunīro
paviḻattin niṟamārnnu padaññuyarnnīḍuṁ ninṟĕ
anurāgaṁ pagarnneguṁ paḽuṅgubātraṁ