Title (Indic)ഓമനതിങ്കള്‍ ഉറങ്ങൂ [F] WorkOru Mutham Mani Mutham Year1997 LanguageMalayalam Credits Role Artist Music Raveendran Performer KS Chithra Writer ONV Kurup LyricsMalayalamഓമനത്തിങ്കളുറങ്ങ് നീലവാനം ഈ നിലാവിൽ പൂന്തൊട്ടിലാട്ടുകയായ് പോരൂ രാപ്പാടീ പാടാൻ വരൂ പൊൻ ഓമനത്തിങ്കളുറങ്ങ് കാൽ വിരലുണ്ണുന്നൊരാലിലക്കണ്ണനെ ഞാൻ കണി കാണുകയോ ചായുറങ്ങീടുവാൻ ചന്ദനപ്പൂമഞ്ചം ഞാൻ നിനക്കായൊരുക്കീ പൊൻ മണിച്ചെപ്പുമായ് വന്നു കിനാവുകൾ കണ്മണീ നീയുറങ്ങ് (ഓമനത്തിങ്കളുറങ്ങ്..) ശാരദരാവുകൾ നെറ്റിയിൽ ചാർത്തുന്ന ചാരുനിലാക്കുറിയോ ആയിരം നോൽമ്പുകൾ നോറ്റതിൻ പുണ്യമോ തേടിയ പാലമൃതോ ഈത്തറവാട്ടിന്റെ പൂമുഖമുറ്റത്തെ പൊൽ തുളസിക്കതിരോ (ഓമനത്തിങ്കളുറങ്ങ്...) Englishomanattiṅgaḽuṟaṅṅ nīlavānaṁ ī nilāvil pūndŏṭṭilāṭṭugayāy porū rāppāḍī pāḍān varū pŏn omanattiṅgaḽuṟaṅṅ kāl viraluṇṇunnŏrālilakkaṇṇanĕ ñān kaṇi kāṇugayo sāyuṟaṅṅīḍuvān sandanappūmañjaṁ ñān ninakkāyŏrukkī pŏn maṇiccĕppumāy vannu kināvugaḽ kaṇmaṇī nīyuṟaṅṅ (omanattiṅgaḽuṟaṅṅ..) śāradarāvugaḽ nĕṭriyil sārttunna sārunilākkuṟiyo āyiraṁ nolmbugaḽ noṭradin puṇyamo teḍiya pālamṛto īttaṟavāṭṭinṟĕ pūmukhamuṭrattĕ pŏl tuḽasikkadiro (omanattiṅgaḽuṟaṅṅ...)