വാനത്തിലെ എരിയിതൊരു വട്ടവിളക്ക് - അതെ
വണങ്കിടവേ ഏറ്റിവെച്ചോ കുത്തുവിളക്ക്
ചന്ദിരന് നമക്കു ദൈവമെടീ - അതെ
കുമ്പിട്ട് കുമ്പിട്ട് കുമ്മിയടി...
സുന്ദരിയേ സുന്ദരിയേ...
സെന്തമിഴിന് പെണ്കൊടിയേ...
മഞ്ചള്‍മണം പൂസിവരും...
മാര്‍കഴിതന്‍ പൈങ്കിളിയേ...
തെങ്കാസിസാന്തും ഇട്ട്...
തെരുക്കൂത്തുംപാട്ടും പോട്ട്...
തെന്മാങ്കത്തേനേ മുന്നില്‍ വാ നീ വാ
തെന്‍പാണ്ടിക്കോലമയില്‍ വാ...
(സുന്ദരിയേ)
വെള്ളിത്തിടമ്പെടുക്കും തിങ്കള്‍ക്കുറുമ്പനാന
മുമ്പില്‍ എഴുന്നള്ളിടും നേരം...
മണ്ണും മനസ്സും മെല്ലെ മഞ്ഞില്‍ക്കുളിച്ചൊരുങ്ങി
അന്പില് അണിഞ്ഞൊരുങ്ങും നേരം....
ഊരിലിതാ ഉത്സവമായ് ഉണ്മകള്‍തന്‍ മത്സരമായ്
പൂക്കാവടി പാല്‍ക്കാവടിയമ്മന്‍കുടമായ്
പൊയ്ക്കോലം മയിലാട്ടം നാഗസ്വരമായ്
തെന്മാങ്കത്തേനേ മുന്നില്‍ വാ നീ വാ
തെന്‍പാണ്ടിക്കോലമയില്‍ വാ...
(സുന്ദരിയേ)
തെന്നല്‍ പതുങ്ങിവന്നു നെഞ്ചില്‍ ഉരുമ്മിനിന്നു
കാതില്‍ കഥപറയും കാലം...
കണ്ണില്‍ വിളക്കുംവെച്ച് കന്നിക്കിനാവും കണ്ട്
മോഹം വിരിഞ്ഞൊരുങ്ങും പ്രായം...
മണമകളേ മണിക്കുയിലേ മാമയിലായ് നീയാട്
കളിയാടി ഇസൈ പാടി ഇമ്പം തരുവാന്‍
കല്യാണത്തിരുനാളിന്‍ കാലം വരുവാന്‍
തെന്മാങ്കത്തേനേ മുന്നില്‍ വാ നീ വാ
തെന്‍പാണ്ടിക്കോലമയില്‍ വാ...
(സുന്ദരിയേ)