കന്നിനിലാ പെണ്കൊടിയേ കണ്ണുകളില്‍ നാണമെന്താണ് ഊഹും
കാട്ടുകുയില് പാട്ടിനൊത്ത് ചോടു വയ്ക്കാന്‍ കാര്യമെന്താണ് ഊഹും
എല്ലാമെല്ലാം ഞങ്ങള്‍ക്കറിയാം കാടാകെ പാടിനടക്കാന്‍ വയ്യ
അയ്യോ ചതിക്കല്ലേ
ഊരു ചുറ്റും ഉണ്ണികളേ കൂട്ടിരിക്കാൻ കൂടെ വന്നാട്ടെ
ഉം.. ഉം...
കൂട്ടു വന്നാൽ കേട്ടിരിക്കാൻ കാതിനിമ്പക്കഥ പറയാം ഞാൻ
ഉം..ഉം..
പണ്ടെങ്ങാണ്ടീ നാട്ടിൽ നല്ലൊരു തങ്കം മേഞ്ഞൊരു കൊട്ടാരം
കൊട്ടാരം വാഴും രാജാവിനുണ്ടൊരു സുന്ദരിമോളാം രാജാത്തി
കണ്ണിൽ മിന്നും മീനാണ് കരളിൽ കാണാത്തേനാണ്
മന്ത്രികുമാരനു പൊന്നാണ് രണ്ടിനുമൊറ്റ മനസ്സാണ്
ഉം എന്നിട്ട് ?
അന്നൊരിക്കലാ കുങ്കുമക്കിളി കൊട്ടാരത്തിലെ ഉദ്യാനത്തിലുലാത്തും
നേരത്തയൽ രാജ്യത്തിലെ രാജാവ് വന്നിട്ട്
വന്നിട്ട്
ആ രാജകുമാരിയെ തട്ടിക്കൊണ്ടു പോയി
എന്നിട്ട് ?
രാജാവന്നാൾ കന്യകയവളേ കാണാനർത്തനമാടിച്ചു
കല്യാണത്തിൻ മാല്യം നീട്ടി കാമിനിയാളാ കൈതട്ടി
എന്നിട്ട്
കാട്ടുതുറുങ്കിൽ ബന്ധിച്ചു
ചാട്ടകൾ കൊണ്ടോ മർദ്ദിച്ചു
പാവം എന്നിട്ടെന്തുണ്ടായി
നീറി നുറുങ്ങും നെഞ്ചോടെ മന്ത്രികുമാരനെ ധ്യാനിച്ചു
പെട്ടെന്നിടിയുടെ വെടിയുടേ നാദം
മിന്നൽ വാളു ചുഴറ്റും നാദം
ചുര മാന്തുന്ന പടക്കുതിരപ്പുറമേറി വരുന്നു മന്ത്രികുമാരൻ
പോരാളികളെ നിലം പരിശാക്കി
തുറുങ്കിനുള്ളിൽ തുടലിൽക്കഴിയും
പെൺകൊടിയാളെ സ്വതന്ത്രയാക്കി