കുട്ടിച്ചാത്തനെ കൂട്ടു പിടിച്ച് തുട്ടു വാങ്ങി അടിപൊളിച്ച്
മുട്ട കൂട്ടി പുട്ടടിച്ച് കുട്ടാ നമുക്കിത്തിരി ചെത്താടാ !! (2)
കോലു കൊണ്ട് കുറ്റിയടിച്ച് ദൂരെയിട്ട്
നൂലിലെത്തിച്ച് തോറ്റുപോയ മംഗളമൊന്ന്
മുത്തൂ വേഗം പച്ചില പാടിക്കോ
പിന്നെ ആനവായിലമ്പഴങ്ങ അമ്പഴങ്ങ അമ്പഴങ്ങ
നിന്റെ വായിൽ കുമ്പളങ്ങ കുമ്പളങ്ങ കുമ്പളങ്ങ
ആനവായിലമ്പഴങ്ങ നിന്റെ വായിൽ കുമ്പളങ്ങ
അയ്യോ പാവം വെള്ളം കുടിക്കുന്നേ
ആനകേറാ മലമുകളിൽ ആളു കേറാ മലമുകളിൽ
ആയിരം കാന്താരി പൂത്തു വരുന്നതിനുത്തരമെന്തുണ്ട് ചൊല്ലെടാ ലുട്ടാപ്പീ
(കുട്ടിച്ചാത്തനെ...)
പുട്ടൂസിനിന്നൊന്ന് ബുദ്ധിയുദിച്ചേ ബുദ്ധിയുദിച്ചേ
കുട്ടൂസനിന്നയ്യോ കൊമ്പു മുളച്ചേ കൊമ്പു മുളച്ചേ
കുന്തത്തിലേറി വന്നു മാനത്തൂടൊന്ന് പറന്ന്
രാധേനേം രാജൂനേം ഒന്നു പിടിക്കാമോ
മുത്തൂ ഒന്നു പിടിക്കാമോ
അല്ലേൽ ക്ഷ വരയ്ക്കാമോ
മൂക്കാൽ ക്ഷ വരയ്ക്കാമോ പോടാ
കുട്ടിച്ചാത്തനെ കാണാതൊളിച്ച് കുപ്പി കാട്ടി വടിയെടുത്ത്
ഉള്ളിലാക്കി നിന്നെയൊക്കെ മുട്ടു കുത്തിച്ചേത്തമിടീയ്ക്കാടാ
(കുട്ടിച്ചാത്തനെ...)
മുത്തപ്പനിന്നൊന്നു പല്ലു മുളച്ചേ പല്ലു മുളച്ചേ
ദൊപ്പയ്യക്കിന്നയ്യോ ശുണ്ഠി മുഴുത്തേ ശുണ്ഠി മുഴുത്തേ
പീലൂനെ പാട്ടിലാക്കി പിന്റൂനെ എന്നപോലെ
അപ്പൂനേം മച്ചൂനേം ഒന്നു പിടിക്കാമോ
മുത്തൂ ഒന്നു പിടിക്കാമോ
അല്ലേൽ ക്ഷ വരയ്ക്കാമോ
മൂക്കാൽ ക്ഷ വരയ്ക്കാമോ പോടാ
കുട്ടിമങ്കിയെ കൂട്ടു പിടിച്ച്
നീട്ടമുള്ള വാലുമറുത്ത് കൂട്ടിലാക്കി നിന്നെയൊക്കെ
ഉപ്പു തീറ്റിച്ചക്കരെയാക്കാടാ
(കുട്ടിച്ചാത്തനെ...)