കണ്ണാ ഞാൻ നിൻ മുന്നിൽ രാധയായ് നിൽക്കുന്നു
ആ കൈകളാലെന്നെ ഹരിചന്ദനമണിയൂ
അവിടുന്നു പൊതിയൂ
മനം നീട്ടി മിഴി പൂട്ടി ഞാനെന്നെ മറക്കുമ്പോൾ
തൃക്കൈയ്യാലേ തൃക്കണ്ണാലേ തൃപ്രസാദം തരൂ നീ
തൃക്കൈ വെണ്ണ തരൂ നീ
വിണ്ണിൻ നാഥൻ സൂര്യൻ പോലെ എന്നെ കാണാനെത്തും നേരം
തേൻ കുമ്പിൾ നൽകാനായി ഞാൻ താലിപ്പൂവാകും (2)
പകലോനായ് നീയെന്റെ ഇതളിന്മേൽ പുൽകുമ്പോൾ
ഉള്ളിന്റെ ഉള്ളിൽ കുളിരു കോരും
ജന്മം തോറും നിൻ പെണ്ണാകാൻ എന്നും മോഹിക്കും
(കണ്ണാ ഞാൻ..)
രാവിൽ നീയെൻ ചന്ദ്രൻ പോലെ മേഘം നീക്കി നോക്കും നേരം
നാണം ചേരും ഓളം നീയും ആമ്പല്പ്പൂവാകും (2)
എന്നിൽ നിൻ കൗമാരം കിന്നാരം പെയ്യുമ്പോൾ
സ്വപ്നത്തിൻ തീരം കളഭമണിയും
ജന്മം തോറും നിൻ പെണ്ണാവാൻ എന്നും മോഹിക്കും
(കണ്ണാ ഞാൻ..)