Oru madhurasvapnamalla

ഒരു മധുരസ്വപ്നമല്ല
Work
Year
Language

ഒരു മധുര സ്വപ്നമല്ല മദിരോത്സവമല്ല
മധുപാന ലീലയല്ല ജീവിതം
ഒരു നീണ്ട യാത്ര ഒരു തീർത്ഥയാത്ര
സുഖദുഃഖങ്ങൾ തൻ ഘോഷയാത്ര
ഒരു മധുര സ്വപ്നമല്ല മദിരോത്സവമല്ല
മധുപാന ലീലയല്ല ജീവിതം
ഒരു മധുര സ്വപ്നമല്ല മദിരോത്സവമല്ല
മധുപാന ലീലയല്ല ജീവിതം.. നല്ല ജീവിതം

നോവുകൾ ചെമ്പനിനീർ പൂവായി വിരിയുന്നു
പൂവിനു മുൾമുനകൾ കാവൽ നിൽക്കുന്നു
(നോവുകള്‍)
ആവണിപ്പൊൻവെയിലും ആടിക്കാർമുകിലും
ഭൂമിയെ രോമാഞ്ചമണിയിക്കുന്നു

ഒരു മധുര സ്വപ്നമല്ല മദിരോത്സവമല്ല
മധുപാന ലീലയല്ല ജീവിതം.. നല്ല ജീവിതം

മഞ്ഞുനീരണിയുന്ന മന്ദാരപുഷ്പം പോൽ
കണ്ണീരിൽ അലിയുന്നു മണ്ണിന്റെ മോഹങ്ങൾ
(മഞ്ഞുനീരണിയുന്ന)
സത്യത്തിൻ മുഖം മൂടാൻ ദുഃഖത്തിൻ കണ്ണു പൊത്താൻ
ഇക്കൊച്ചു മധുപാത്രം മതിയാമെന്നോ

ഒരു മധുര സ്വപ്നമല്ല മദിരോത്സവമല്ല
മധുപാന ലീലയല്ല ജീവിതം
ഒരു നീണ്ട യാത്ര ഇതൊരു തീർത്ഥയാത്ര
സുഖദുഃഖങ്ങൾ തൻ ഘോഷയാത്ര..
ഒരു മധുര സ്വപ്നമല്ല മദിരോത്സവമല്ല
മധുപാന ലീലയല്ല ജീവിതം
ഒരു മധുര സ്വപ്നമല്ല മദിരോത്സവമല്ല
മധുപാന ലീലയല്ല ജീവിതം.. നല്ല ജീവിതം...

ŏru madhura svapnamalla madirotsavamalla
madhubāna līlayalla jīvidaṁ
ŏru nīṇḍa yātra ŏru tīrtthayātra
sukhaduḥkhaṅṅaḽ tan ghoṣayātra
ŏru madhura svapnamalla madirotsavamalla
madhubāna līlayalla jīvidaṁ
ŏru madhura svapnamalla madirotsavamalla
madhubāna līlayalla jīvidaṁ.. nalla jīvidaṁ

novugaḽ sĕmbaninīr pūvāyi viriyunnu
pūvinu muḽmunagaḽ kāval nilkkunnu
(novugaḽ)
āvaṇippŏnvĕyiluṁ āḍikkārmugiluṁ
bhūmiyĕ romāñjamaṇiyikkunnu

ŏru madhura svapnamalla madirotsavamalla
madhubāna līlayalla jīvidaṁ.. nalla jīvidaṁ

maññunīraṇiyunna mandārabuṣpaṁ pol
kaṇṇīril aliyunnu maṇṇinṟĕ mohaṅṅaḽ
(maññunīraṇiyunna)
satyattin mukhaṁ mūḍān duḥkhattin kaṇṇu pŏttān
ikkŏccu madhubātraṁ madiyāmĕnno

ŏru madhura svapnamalla madirotsavamalla
madhubāna līlayalla jīvidaṁ
ŏru nīṇḍa yātra idŏru tīrtthayātra
sukhaduḥkhaṅṅaḽ tan ghoṣayātra..
ŏru madhura svapnamalla madirotsavamalla
madhubāna līlayalla jīvidaṁ
ŏru madhura svapnamalla madirotsavamalla
madhubāna līlayalla jīvidaṁ.. nalla jīvidaṁ...