പൊന്നും പൂപ്പട പൊലിയോ
ചിങ്ങപ്പൂ പൊലിയോ...
ചെമ്പഴുക്കാ തുളസിവെറ്റിലേം പൊലിയോ
കൊക്കുരുമ്മി ഇണക്കിളി...
കൊക്കിലെത്തേന് പൊലിയോ...
ഒത്തുപാടി നൃത്തമാടി പൊലിയോ...
(പൊന്നും...)
തിരുമുറ്റം നിറയെ കനകപ്പൂമഴയായി
പുലരിപ്പൊന്നുരുകി അരളിപ്പൂങ്കുലയായി
ഇണയായി കുറുകുന്ന വെണ്പ്രാക്കളുണര്
ഇടനെഞ്ചില്‍ കുടമൂതി സ്വപ്നങ്ങളുണര്
ഒരു വൃന്ദാവനമാണീ ചെറുമുറ്റം
നിങ്ങള്‍ പാടുമ്പോള്‍...
(പൊന്നും...)
ഇവിടെ പൂവിതറും ഇരുകുഞ്ഞിക്കഴല് നാളെ
ചിരിപെയ്യും ഇവിടെ മണിതുള്ളും കാല്‍ത്താളം
ഇരവെല്ലാം പകലാക്കും പാല്ത്തിങ്കള്പ്പിറപോല്
അഴലെല്ലാം അമൃതാക്കാന്‍ ആരാരോ അരികില്‍
വരിയൊന്നായ് പൊരുളൊന്നായ്
ഇവിടെന്നും നിങ്ങള്‍ പാടേണം
(പൊന്നും...)