മംഗല്യം ചാര്‍ത്തിയ തമ്പുരാട്ടി
മധുമൊഴിതൂകുന്ന മദിരാക്ഷി
തിരനോട്ടം നടത്തുന്ന തിരുമനസ്സേ
മലര്ബാണമെയ്തെന്നെ മയക്കരുതേ
മധുവിധുരാവിന്റെ പുളകങ്ങള്‍ മായാത്ത
മലര്‍മേനി ഞാനൊന്നു പുണര്‍ന്നോട്ടെ
ആ.........
മധുവിധുരാവിന്റെ പുളകങ്ങള്‍ മായാത്ത
മലര്‍മേനി ഞാനൊന്നു പുണര്‍ന്നോട്ടെ
നിന്റെ അനുപമസൌന്ദര്യം നുകര്‍ന്നോട്ടെ?
ഞാന്‍ നുകര്‍ന്നോട്ടെ?
മലര്മേനിയിവളെങ്കില് മധുവുണ്ണാന്‍ മടിയെന്തേ
മധുരാനുഭൂതിതന്നിണയല്ലേ?
ആ....
മലര്മേനിയിവളെങ്കില് മധുവുണ്ണാന്‍ മടിയെന്തേ
മധുരാനുഭൂതിതന്നിണയല്ലേ?
അങ്ങുപനിമതിയെങ്കില് ഞാന്‍ പിടമാനല്ലേ
ഞാന്‍ പിടമാനല്ലേ?