ഉണ്ണണമുറങ്ങണം
സുഖിക്കണമൊട്ടേറെ
ഒന്നുമില്ലാ നേടുവാനായ്
മന്നിടത്തില്‍ വേറെ
നന്മയെന്നും തിന്മയെന്നും
ചൊല്വതെല്ലാം സൂത്രം
നമ്മെയെല്ലാം പാവയാക്കി
പാട്ടിലാക്കാന്‍ മാത്രം
നന്മ മാത്രം ചെയ്തു വന്നോ-
നെന്തു വന്നു ലാഭം (നന്മ)
തിന്മ മാത്രം ചെയ്തു വന്നോ-
നെന്തു വന്നു താപം (തിന്മ)
(ഉണ്ണണം)
ചുറ്റുപാടിലൊട്ടി നില്‍ക്കണം - ഇപ്പോഴത്തെ
ചുറ്റുപാടിലൊട്ടി നില്‍ക്കണം - അപ്പോഴപ്പോള്‍
പറ്റുംപോലെ കാര്യം നേടണം - അപ്പോഴപ്പോള്‍
പറ്റുംപോലെ കാര്യം നേടണം
നിഷ്ടയൊന്നും വെച്ചിടെണ്ട നാം - എന്തായാലും
ഇഷ്ടം പോല്‍ നടന്നുകൊള്ളണം
നിഷ്ടയൊന്നും വെച്ചിടെണ്ട നാം - എന്തായാലും
ഇഷ്ടം പോല്‍ നടന്നുകൊള്ളണം
പച്ചപിടിച്ചു മലര്‍ന്നു കിടക്കും മൈതാനം കീഴെ
പച്ചപിടിച്ചു മലര്‍ന്നു കിടക്കും മൈതാനം കീഴെ
നീലവിശാല മനോഹരമാമീ ആകാശം മേലെ
നീലവിശാല മനോഹരമാമീ ആകാശം മേലെ
(ഉണ്ണണം)