വിട ചൊല്ലിയകലുന്ന പകലോ
വിരഹാര്‍ദ്രം ഉരുകുന്ന മനസ്സോ
തിരകള്‍ തലോടുന്ന കടലിന്റെ തീരത്തു
മിഴിവാര്‍ത്തു നില്ക്കുന്നു സൂര്യന്
മാറില്‍ മുറിവേറ്റു പിടയുന്ന സ്നേഹസൂര്യന്‍...
(വിട ചൊല്ലി....)
ഇരുള് വീണ മനസ്സിന്റെ ഇടനാഴിയില്‍
അലിവാര്‍ന്നു തെളിയുന്ന തിരിനാളമേ..(ഇരുള്..)
അഴൽമഴയിലെന്തിനീ ഏകാന്ത രാത്രിയില്‍
കണ്ണീര് നിലാവായ് പൊലിഞ്ഞു..(അഴൽ...)
കാന്തനാം എന്നെ പിരിഞ്ഞു...
(വിട ചൊല്ലി....)
നെറുകയില്‍ തൊടുവിച്ച വരകുങ്കുമം
അഭിശാപ വിരലേറ്റു മായുന്നുവോ..(നെറുകയില്‍...)
ഒരു നിമിഷമന്നു നിന് കാതില്‍ മൊഴിഞ്ഞൊരു
നറുമൊഴികള്‍ നീറ്റമായെന്നോ..(ഒരു...)
എന്നില്‍ നീ നോവായ് നിറഞ്ഞു...
(വിട ചൊല്ലി....)