കൊന്നപ്പൂക്കള്‍ പൊന്നുരുക്കുന്നൂ
മിന്നല്പ്പാടമെല്ലാം പൊൻകണി വെയ്ക്കുന്നൂ
ആവണി മേഘം കോടിയൊരുക്കുന്നൂ
ദൂരേ..കാവളംകിളി മംഗളമരുളുന്നൂ...
എന്റെ കല്യാണത്തിനു മംഗളമരുളുന്നൂ...
(കൊന്നപ്പൂക്കള്‍.....)
മുറ്റത്തെ മാങ്കൊമ്പില്‍ മൂവന്തിക്കുയിലിന്റെ
കുറു കുഴല്‍വിളി തെളിഞ്ഞു കേള്‍ക്കുന്നു
പയ്യാരം പാട്ടിന്റെ പാണന് തുടിയിന്മേല്‍
പതിഞ്ഞ താളം തുളുമ്പി വീഴുന്നു
പനിനീര് കുടയാന്‍ മഞ്ഞു പെയ്യുന്നു
ഇളനീര് മധുരം മാറിലൂറുന്നു
മുറ്റത്തെ പൂപ്പന്തല്‍ മാംഗല്യ പൊന്‍ പന്തല്‍
ഓടിയോടി ഇന്നലങ്കരിക്കാന് ആരാരുണ്ടേ...(മുറ്റത്തെ..)
(കൊന്നപ്പൂക്കള്‍ ...)
കണ്ടിട്ടും കാണാതെ കാല്‍നഖത്താൽ കളമെഴുതി
അവന്റെ മുന്നില്‍ കുണുങ്ങി നില്ക്കുമ്പോള്
ആരാരും കേള്‍ക്കാതെൻ
കാതിലെന്തോ മൊഴിയുമ്പോള്‍
തരിമ്പുനേരം തരിച്ചു നില്ക്കുമ്പോള്
അലിവോടരികില് ചേര്‍ന്നിരിക്കുമ്പോള്‍
അറിയാതുടലിൽ തഴുകുമ്പോള്‍
അഴകോലും നിറദീപം പൂങ്കാറ്റേറ്റണയുമ്പോള്
അവന്റെ മാറില്‍ തളര്‍ന്നുറങ്ങും തങ്കമാകും ഞാൻ...(അഴകോലും..)
(കൊന്നപ്പൂക്കള്‍ ...)