ഹാപ്പി ക്രിസ്മസ്... ഹാപ്പി ക്രിസ്മസ്...
ഹാപ്പി ക്രിസ്മസ്... ലാലലലലല ലല...
(ഹാപ്പി...)
മണ്ണില്‍ ഈശോ പിറന്ന നാള്
പുണ്യം പൂത്തുവിടര്‍ന്ന നാള്
സ്വര്‍ഗ്ഗമിതാ ഭൂമിതന്നില്‍ അവതരിച്ചു
ആഹാ ആനന്ദം പകരും നാളിതാ
(മണ്ണില്‍...)
ആ വാനവീഥിയില്‍ നീളെ വര്‍ണ്ണപ്പൂത്തിരി
പുല്ലിലും പൂവിലും പുതുപുളകം പൊതിയുന്നു
ഈ മനസ്സിലോ പ്രത്യാശയിതള് ചൂടി
പുഞ്ചിരിച്ചെണ്ടുകള്‍ ഹൃദയസമ്മാനം
(ഹാപ്പി...)
ആ ദേവഗാഥകള്‍ എങ്ങുമുണരും യാമമായ്
പുഴകളും കിളികളും സ്നേഹമഹത്വം പാടുന്നു
ഞാന്‍ സ്നേഹരൂപമേ തേടുന്നൂ നിന് പദം
എന്‍ മനം നിന്നിലിന്നലിയുന്നു....
(മണ്ണില്‍...)