യവനപുരാണനായകന് ഏതോ ഗന്ധര്വ്വഗായകന്
വീണയൊന്നു മീട്ടിയപ്പോള്‍ ഗാനമൊന്നു പാടിയപ്പോള്‍
നൌകകള്‍ താനേ നദിയിലിറങ്ങി നീന്തി നടന്നുപോലും
യവനപുരാണനായകന്....
നിന്റെ മടിയില്‍ വീണും നിന്റെ മാറില്‍ ചാഞ്ഞും
തൂവല്‍ വിരലാല്‍ നീ തലോടും തംബുരുവായെങ്കില്
ഞാനൊരു തംബുരുവായെങ്കില്....
എന്റെ ശ്രുതിലയ നാദലഹരിയില്‍ എല്ലാം സ്വയമലിയും
പ്രപഞ്ചം നമ്മളിലേയ്ക്കൊതുങ്ങും....
യവനപുരാണനായകന്....
നിന്റെ ചൊടിയില്‍ പൂത്തും നിന്റെ നാവില്‍ മേഞ്ഞും
പൂമലേ ഞാന്‍ നിന്നിലൂറും പല്ലവിയായെങ്കില്
സാധന പല്ലവിയായെങ്കില്...
നിന്റെ സ്വരസുധയേറ്റു വാങ്ങും പുല്ലാംകുഴലുകളില്
കിലുങ്ങും മറ്റൊലിയായ് തുളുമ്പും....
യവനപുരാണനായകന് ഏതോ ഗന്ധര്വ്വഗായകന്
യവനപുരാണനായകന്....