അമ്മാ അമ്മമ്മാ അമ്മിണിക്കുഞ്ഞേ
അമ്മയ്ക്കൊരുമ്മ അമ്മാമ്മയ്ക്കുമ്മ
അമ്മിണിക്കുഞ്ഞിനു രണ്ടുമ്മ
ഉമ്മ ഉമ്മ പൊന്നുമ്മ
(അമ്മാ...)
അമ്മ വരുമ്പോൾ അമ്മയ്ക്കും മോളുക്കും
ഉറുമ്പുറുമ്പോ കളിക്കണം (2)
നെയ്യിൻ കുടങ്ങളിൽ കൈയ്യിട്ടിളക്കുമ്പോൾ
ചക്കരപ്പാനിയിൽ തപ്പി നോക്കുമ്പോൾ
കുരുകുരുങ്ങനെ ഇഴഞ്ഞു കേറുന്നു
കരിയുറുമ്പ് നെയ്യുറുമ്പ് കടിയുറുമ്പ് പാലുറമ്പ്
ഒക്കത്തും പക്കത്തും മൂക്കത്തും നാക്കത്തും
ഇക്കിളി കൂട്ടുമെന്റമ്മയ്ക്കു നൂറുമ്മ
പൊന്നുമ്മ...
(അമ്മാ...)
അമ്മ വരുമ്പോൾ അമ്മയ്ക്കും മോളുക്കും
മണിക്കൊട്ടാരം പണിയണം (2)
കൽക്കണ്ടം കൊണ്ട് പുറമതിൽ കെട്ടിയും
പാൽക്കട്ടി കൊണ്ടതിൻ മേക്കട്ടി മേഞ്ഞും
പൊരി നുര കൊണ്ട് തറ മെഴുകിയും
തെന കുഴച്ച് തേൻ തളിച്ച് പഴം നുറുക്കി പാൽ കുറുക്കി
എട്ടപ്പം ചുട്ടപ്പം ഞാനപ്പം രണ്ടപ്പം
അപ്പോഴും ചുണ്ടത്തെന്നമ്മയ്ക്ക് പാലുമ്മ
പൊന്നുമ്മ
(അമ്മാ...)