(പു) മിഴിയിതളില്‍ നിലാ മലരിതളോ
ഇളവെയിലില്‍ തുളുമ്പും തളിര് മഴയോ
(സ്ത്രീ) ആ...
മിഴിയിതളില്‍ നിലാ മലരിതളോ
ഇളവെയിലില്‍ തുളുമ്പും തളിര് മഴയോ
(പു) വെണ്‍പകല്‍ പൊന്‍ വിരല്‍ കുടഞ്ഞ നിന്
പൂങ്കവിള് മുല്ലകള്‍ തലോടിടാം
ഈറന്‍ സന്ധ്യകള്‍ കവര്‍ന്ന നിന്
ഇമകളില്‍ ഉമ്മകള്‍ പൊതിഞ്ഞിടാം
പറയൂ നിന്റെ പരിഭവം എന്തിനിയും
(സ്ത്രീ) മിഴിയിതളില്‍ നിലാ മലരിതളോ
ഇളവെയിലില്‍ തുളുമ്പും തളിര് മഴയോ
(പു) തിങ്കള്‍ പൊന്‍ കല വിടര്‍ന്നൊരെന്‍ നിലാമൗലിയില്‍
മുകില്‍ ഗംഗയല്ലേ നീ വരു ഗൗരിയായ്
(സ്ത്രീ) ആദിയുഷസ്സിന്‍ ദലങ്ങളില്‍ അതേ മാത്രയില്‍
തപം ചെയ്തു നേടി നിന് മദോന്മാദം ഞാന്‍
(പു) മുളം കാടു പാടുമ്പോള്‍ അതില്‍ നിന് സ്വരം
മഴക്കാറു മായുമ്പോള്‍ അതില്‍ നിന് മുഖം
(സ്ത്രീ) മിഴിയിതളില്‍ നിലാ മലരിതളോ
ഇളവെയിലില്‍ തുളുമ്പും തളിര് മഴയോ
(സ്ത്രീ) പിച്ചള വളകളണിഞ്ഞൊരെന്‍ തളിര് കൈകളാല്‍
സ്വരം നെയ്തു നിന്നെ ഞാന്‍ ഗന്ധര്‍വ്വനാക്കി
(പു) പാല്‍ക്കടലലകള്‍ ഞൊറിഞ്ഞ നിന് നിലാച്ചേലയില്
ഉടല് മൂടി നില്പ്പൂ നീ ശിലാശില്പ്പമായ്
(സ്ത്രീ) ഹിമപ്പക്ഷി ചേക്കേറും മരഛായയില്‍
പറന്നെത്തിടാം പൊന്നേ നിലാത്തൂവലായ്
(പു) മിഴിയിതളില്‍ നിലാ മലരിതളോ
ഇളവെയിലില്‍ തുളുമ്പും തളിര് മഴയോ
(സ്ത്രീ) ആ...
മിഴിയിതളില്‍ നിലാ മലരിതളോ
ഇളവെയിലില്‍ തുളുമ്പും തളിര് മഴയോ
(പു) വെണ്‍പകല്‍ പൊന്‍ വിരല്‍ കുടഞ്ഞ നിന്
പൂങ്കവിള് മുല്ലകള്‍ തലോടിടാം
ഈറന്‍ സന്ധ്യകള്‍ കവര്‍ന്ന നിന്
ഇമകളില്‍ ഉമ്മകള്‍ പൊതിഞ്ഞിടാം
പറയൂ നിന്റെ പരിഭവം എന്തിനിയും