ആ...
എന്‍ ഖല്‍ബിലുള്ളൊരു പെണ്ണാണു മൊഞ്ചുള്ള മുഖമുള്ള സുഹറ
എന്‍ കിനാവിലുള്ളൊരു പെണ്ണാണു് കരിമഷിക്കണ്ണുള്ള സുഹറ
തരിവളയിട്ട കൈയ്യാല്‍ ഒപ്പന പാടുവാന്‍ നാണമുള്ളൊരു പെണ്ണു് (2)
അവള് നാണമുള്ളൊരു പെണ്ണു് നാണമുള്ളൊരു പെണ്ണു്
സുഹറാ ആഹാ ആഹാ
സുഹറാ എന്‍ കന്നിപ്പെണ്തരി ആഹാ ആഹാ
സുഹറാ തനി തിങ്കള്പ്പൂങ്കിളി ആഹാ ആഹാ
ആഹാ ആഹാ
സുഹറാ എന്‍ കന്നിപ്പെണ്തരി ആഹാ ആഹാ
സുഹറാ തനി തിങ്കള്പ്പൂങ്കിളി ആഹാ ആഹാ
കിളിവാതില്‍ പാളിയിലൂടെന് കണ്ണുകള്‍ നിന്നെ തിരഞ്ഞിടുമ്പോള്‍
ഒളികണ്ണാല്‍ നീയെന്കണ്ണിനു മുത്തം തന്നില്ലേ
(കിളിവാതില്‍ )
നീയതു് എറിഞ്ഞു തന്നില്ലേ
നീലാകാശത്തു് നിറമഴ പെയ്യുമ്പോള്‍ നീയെന്റെ ചാരത്തു വേണം
നറുമുല്ലച്ചിരിയേന്തി പൂന്തിങ്കള്‍ പെണ്മണിയെ സ്നേഹമായു് നീ നിറയേണം
മഴത്തുള്ളി വിരിച്ചുള്ള പച്ചപ്പുല്ലിന് മെത്ത കൊണ്ടൊരു മണിയറ തീര്‍ക്കാം ഞാന്‍
നമുക്കായു് മണിയറ തീര്‍ക്കാം ഞാന്‍
(എന്‍ ഖല്‍ബിലുള്ളൊരു)