മുഹിയുദ്ദീന് മാലയില്‍ മലരേ
മൊഞ്ചുള്ളൊരീ നെഞ്ചിലെ നിഴലേ
സൽക്കാരമൊരുക്കുന്നു നിനക്കായ്
മെഹബൂബിനാല്‍...(മുഹിയുദ്ദീന്...)
പുന്നാര പുഞ്ചിരിപ്പൂപ്പളുങ്കില്
പഞ്ചാരപ്പാട്ടിന്റെ പാൽച്ചിലമ്പില്
സുന്ദരീ....ചുരുൾമൊഴീ അരികില്‍ വാ...
(മുഹിയുദ്ദീന് .....)
നാട്ടുമാവിലെ മൈനകളായ്
നറുമൊഴി കൊഞ്ചും കൂട്ടുകാരായ്
ഓത്തുപള്ളിയില്‍ പോയ്വരുമ്പോള്‍
ഒരു കുടക്കീഴില് നാം നടന്നു
നറു നെല്ലിമേല്‍....മുളയല്ലിമേല്...
നറു നെല്ലിമേൽ മുളയല്ലിമേല്
തുമ്പിയായ് നമ്മള് ഇമ്പമോടെ
മധുരം തിരയുമ്പോള്‍...
(മുഹിയുദ്ദീന് .....)
ആറ്റുനീറ്റിലെ തോണികളില്‍
തുഴതുഴയും റംസാന് നിലവില്‍
ഞാറ്റുപാട്ടുകള്‍ ചാറ്റുമൊരീ
പുതുമഴക്കാറ്റിന് പൂവരമ്പില്‍
പരല്‍ മീനുമായ്...പറന്നേറുമോ...
പരല്‍ മീനുമായ് പറന്നേറുമോ...
അന്നു നാം കണ്ട പൂങ്കിനാക്കള്‍
അഴകിന് പൈങ്കിളിയായ്...
(മുഹിയുദ്ദീന് .....)