മാനത്ത് മഴക്കാറിൻ മയിൽ തൂക്കം നടക്കുന്നേ
പുഞ്ച വയലിൽ കന്നു പൂട്ടാൻ കാലം വന്നേ
പാടു മക്കളേ ഒന്നു പാടൂ മക്കളേ
മാനത്ത് മഴക്കാറിൻ മയിൽ തൂക്കം നടക്കുന്നേ
പുഞ്ച വയലിൽ കന്നു പൂട്ടാൻ കാലം വന്നേ
ഹേ ഹേ
പുഞ്ച വയലിൽ കന്നു പൂട്ടാൻ കാലം വന്നേ
മാനത്ത് മഴക്കാറിൻ മയിൽ തൂക്കം നടക്കുന്നേ
പുഞ്ച വയലിൽ കന്നു പൂട്ടാൻ കാലം വന്നേ ഏഹേ
പുഞ്ച വയലിൽ കന്നു പൂട്ടാൻ കാലം വന്നേ
കരിമ്പനേ അഴിച്ചാട്ടേ കരിക്കോലിങ്ങെടുത്താട്ടേ
കളയല്ലേ നേരമൊട്ടും ചിരുതപ്പെണ്ണേ
പെണ്ണേ കളയല്ലേ നേരമൊട്ടും ചിരുതപ്പെണ്ണേ
ആ കരിമ്പനേ നീരും വേണം പരുത്തിക്കൊട്ടയുംചേർത്ത്
പഴങ്കഞ്ഞി കൊടുക്കേണം ചിരുതപ്പെണ്ണേ
കരിമ്പനേ നീരും വേണം പരുത്തിക്കൊട്ടയുംചേർത്ത്
പഴങ്കഞ്ഞി കൊടുക്കേണം ചിരുതപ്പെണ്ണേ
(ആ മാനത്തു മഴക്കാറിൻ..)
കറുകപ്പുൽ വരമ്പത്ത് കുളമ്പൊന്ന് കുത്തുമ്പോൾ
കരിമ്പന്റെ മട്ടു മാറും കുതിച്ചു ചാടും ഹാ
കരിമ്പന്റെ മട്ടു മാറും കുതിച്ചു ചാടും
മൂവന്തി കറുക്കുമ്പം കൈതാരം കള്ളുഷാപ്പിൽ
കരിമ്പനും ഏനുമൊന്നു താ തികൃതത്തൈ
മൂവന്തി കറുക്കുമ്പം കൈതാരം കള്ളുഷാപ്പിൽ
കരിമ്പനും ഏനുമൊന്നു താ തികൃതത്തൈ
(ആ മാനത്തു മഴക്കാറിൻ..)