കണ്ണും കണ്ണും വേര്‍പിരിഞ്ഞു
കൈവഴി രണ്ടും വിടപറഞ്ഞു
അമ്മയാം നദിയുടെ ദാഹം തീര്‍ത്തൊരു
മഴമുകിലും മാഞ്ഞല്ലോ
(കണ്ണും കണ്ണും)
കണ്ണും കണ്ണും വേര്‍പിരിഞ്ഞു
വിശ്വാസമേ നിന്റെ പൂഞ്ചോലയും വിഷമയമായല്ലോ (2)
കാവലിരുന്നതിന് സമ്മാനമീ കൈവിലങ്ങാണെന്നോ (2)
എല്ലാം കതിരുകയോ
എല്ലാം പൊലിയുകയോ
(കണ്ണും കണ്ണും)
കണ്ണും കണ്ണും വേര്‍പിരിഞ്ഞു
താങ്ങായി നിന്നൊരു തണല്പ്പൂമരം താഴെ പതിച്ചല്ലോ (2)
നട്ടുനനച്ചൊരു പൂവനവും പാഴ്മരുവായല്ലോ (2)
പകലൊളി മാഞ്ഞെന്നോ
കൈത്തിരിയില്ലെന്നോ
(കണ്ണും കണ്ണും)
കണ്ണും കണ്ണും വേര്‍പിരിഞ്ഞു