പൂനിലാമഴ നനയും പാതിരാ കുയിലുകളേ
തേനിളം മുരളിയുമായ് പോരുമോ ഇതു വഴിയേ
നാളേറെയായുള്ളില് മൂടുമനുരാഗത്തിന്
ഈണങ്ങള്‍ പാടാമോ തെല്ലുമിനി വൈകാതെ
പൂനിലാമഴ നനയും പാതിരാ കുയിലുകളേ ......
[ആ ...ആ ..ആ ...]
തേടിവരുമീ പാട്ടിന് തിര തഴുകുമ്പോള്‍
ഓര്മ്മകളിലാലോലം മനമലിയുകയാണോ
അഴകിനൊരു പൂക്കാലം കഥയെഴുതിയ നാള്
പൂക്കുമൊരു തേന്മാവിന് ചെറുചില്ലയില്‍ നിങ്ങള്‍
ആദ്യമായ് കണ്ടതും കണ്ണുകള്‍ കൊണ്ടതും
ഇഷ്ടമാണെങ്കിലും മൗനമായ് നിന്നതും
അറിയുന്നു ഞാന്‍ .......
പാതിരാ കുയിലുകളേ പോരുമോ ഇതു വഴിയെ .......
[ആ ...ആ ..ആ ...]
വാനിലൊരു വാര്‍തിങ്കള്‍ ചിരി വിരിയുമ്പോള്‍
താഴെയൊരു നീലാമ്പല്‍ കനവുകള്‍ മെനയുന്നൂ
നിങ്ങളിരു പേരെന്തേ ഇരു കരളുകളും
തമ്മിലൊരു വാക്കിന്റെ തരിയകലമിടുന്നൂ
ആരൊരാള്‍ ഓതുമോ ഇഷ്ടമെന്നാദ്യമായ്
കാതിലാണെങ്കിലും മൂളുമോ രാഗമായ്
കൊതിക്കുന്നു ഞാന്‍ ....
പൂനിലാ മഴ നനയും പാതിരാ കുയിലുകളേ
തേനിളം മുരളിയുമായ് പോരുമോ ഇതു വഴിയെ
നാളേറെയായുള്ളില് മൂടുമനുരാഗത്തിന്
ഈണങ്ങള്‍ പാടാമോ തെല്ലുമിനി വൈകാതെ
പൂനിലാ മഴ നനയും പാതിരാ കുയിലുകളെ ......
[ആ ...ആ ..ആ ...]