(പു) വേളിപ്പെണ്കിടാവേ കാലമായി താലി ചാര്‍ത്താന്‍
പൂന്തേന്‍ നിലാവായ് പൊഴിഞ്ഞു ശ്രീരാഗം
(സ്ത്രീ) ഉം.. തിങ്കള്‍ പാനപാത്രം കയ്യിലേന്തി സ്നേഹദൂതന്‍
ഏതോ രാഗവായ്പില്‍ കണ് തുറന്നു താരകം
(പു) നാലങ്കണങ്ങളില് ഹോമാഗ്നി സാക്ഷിയായു്
മാംഗല്യ മണ്ഡപം പൂഞ്ചേലണിഞ്ഞു പോയു്
മേളം കല്യാണമേളം പൊടിപൂരം പഞ്ചാരി
ഉള്ളില്‍ കണ്‍കണ്ട ദൈവം വിളയാടി തൃത്താളം
(സ്ത്രീ) സ്നേഹരാവിന്റെ വിണ്ണില്‍ മുഴങ്ങി സങ്കീര്‍ത്തനം (2)
(പു) വേളിപ്പെണ്കിടാവേ കാലമായി താലി ചാര്‍ത്താന്‍
പൂന്തേന്‍ നിലാവായ് പൊഴിഞ്ഞു ശ്രീരാഗം
(പു) കേളീഗൃഹങ്ങളില്‍ നൃത്തോത്സവങ്ങളായി
നിന് മന്ദഹാസമോ മല്ലീശരങ്ങളായി
വിത്തും കൈക്കോട്ടും ഏന്തി വിഷുനാളിന് കൈരാശി
കൊട്ടും കോലാരമോടെ കളമാടി പൂക്കാലം
(സ്ത്രീ) മാലാഖമാര്‍ മന്ദമോതി സ്വര്ഗ്ഗരാവിന് സങ്കീര്‍ത്തനം (2)
(പു) വേളിപ്പെണ്കിടാവേ കാലമായി താലി ചാര്‍ത്താന്‍
പൂന്തേന്‍ നിലാവായു് പൊഴിഞ്ഞു ശ്രീരാഗം