സങ്കീർത്തനം സങ്കീർത്തനം കാരുണ്യത്തിൻ സന്ദേശം
കൃഷ്ണനിൽ ഞാനും ക്രിസ്തുവിൽ നീയും തേടും സ്നേഹം
മൂകാർദ്രമാം ആത്മാവുമായ് മോഹച്ചിപ്പിക്കുള്ളിൽ ഞാൻ പാടും
(സങ്കീർത്തനം ...)
എന്റെ മന്ത്രജാലകം എന്തിനായ് തുറന്നു നീ
എന്തിനെന്റെ ജീവനിൽ സീതയായ് വിതുമ്പി നീ
സരയൂ വീണ്ടുമിനി ഒഴുകുകില്ലേ
തരളവല്ലരികൾ ഉണരുകില്ലേ
വീണ്ടുമെൻ ഓമനേ ചൊല്ലുമോ സാന്ദ്രമാം
സങ്കീർത്തനം ...
മുൾക്കിരീടമേന്തുമെൻ സ്നേഹദൂതനാണു നീ
ശ്യാമരാത്രി മായ്ക്കുമെൻ സൂര്യബിംബമാണു നീ
ഉരുകി വീഴുമൊരു മെഴുതിരിയും
ഹൃദയതന്തികളിൽ ഈണവുമായ്
വീണ്ടുമെൻ ഓമനേ ചൊല്ലുമോ സാന്ദ്രമാം
സങ്കീർത്തനം സങ്കീർത്തനം കാരുണ്യത്തിൻ സന്ദേശം
ആദമായ് ഞാനും അവ്വയായ് നീയും തേടും സ്നേഹം
മൂകാർദ്രമാം ആത്മാവുമായ് മോഹച്ചിപ്പിക്കുള്ളിൽ ഞാൻ പാടും
സങ്കീർത്തനം സങ്കീർത്തനം കാരുണ്യത്തിൻ സന്ദേശം