പൊന്നുണ്ണി ഞാന്‍ നിന്റെ നെഞ്ചോരം ചേരാന്‍
അമ്മേ കിങ്ങിണി കൊഞ്ചുന്നേ
അമ്പോറ്റിയായ് നിന്റെ ആത്മാവില്‍ വാഴാന്‍
തന്നെ കണ്മണി ഞാനില്ലേ
താരാട്ടിലായ് നീരാടുവാന്‍
കര തല്പ്പത്തിലായ് ചാഞ്ചാടുവാന്‍
കണ്ണന് കൈ നീട്ടി നിന്നേ നിന് മുന്നില്‍
(പൊന്നുണ്ണി ഞാന്‍)
പൊന്നോണമായ് നീ കരളിന് താളില്‍
പൊന്നുമ്മ നല്കി കവിളിന് പൂവില്‍
തിരയുന്നു എന്നെ നീ
മിഴി രണ്ടും ചിമ്മി ചിമ്മി
വന്നു പിന്നാലെ നിഴലാകുന്ന പോലെ
നിറയും സൗഭാഗ്യമേ
നറു തീനാളമായ് മിന്നി നീ
ഈ ജന്മ നാളില്‍
ഇന്നും കുഞ്ഞല്ലേ ഇവനെന്നും കുഞ്ഞല്ലേ (2)
(പൊന്നുണ്ണി ഞാന്‍)
ഓങ്കാരമായ് നീ പുലരി ചേലില്
കര്‍പ്പൂരമായ് നീ മനസ്സിന് കയ്യില്‍
തെളിയുന്നേ എന്നെന്നും
കണിയെന്നാലും നീയേ
ഉള്ളില്‍ തീയോടെ പടിവാതില്‍ ചാരാതെ
ഉരുകും വാത്സല്യമേ
ഒരു പാലാഴിയാണമ്മേ നീ
ഈ ജന്മമാകേ
ഞാനും മുത്തല്ലേ തിരുനാവിന് മുത്തല്ലേ (2)
(പൊന്നുണ്ണി ഞാന്‍)