പൂമാനത്തിൻ മേലെ തുടി താളം കേൾക്കുന്നു
പീലിക്കാറ്റങ്ങിങ്ങായ് കളിമേളം കേൾക്കുന്നു
പൂനിലാവിൻ കുന്നിൽ രാവുദിക്കും നേരം
മാരിവില്ലിൻ തേരിൽ പോരുമോ നീ കൂടെ
കൂട്ടുകൂടി പോരാൻ നേരമായി പൊന്നേ
പൂനിലാവിൻ കാവിൽ പൂരമെത്തും നേരം
പാട്ടുറങ്ങും ചുണ്ടിൽ രാവുറങ്ങും കണ്ണിൽ
പൂങ്കിനാവോ തേനോ പാൽ നിലാവോ പൂവോ
കാവിറങ്ങും കാറ്റിൻ കാൽച്ചിലമ്പോ വമ്പോ
ആട്ടമാടും മുത്തേ കൂടിയാട്ടം കൂത്തും
താളമേളോം വേണം ഉള്ളിനുള്ളിൽ തുള്ളാൻ
പൂനിലാവിൻ കാവിൽ പൂരമെത്തും നേരം
കാത്തിരിപ്പൂ ഞാനും കൂട്ടിനുള്ളിൽ നിന്നെ
രാത്രിയിന്നെൻ നെഞ്ചിൽ പൂവായുറങ്ങാൻ വായോ
പാതിരാവിൻ തേരിൽ വന്നിറങ്ങും തിങ്കൾ