വണ്ടാടും ചെണ്ടുകളില്‍ ചാഞ്ചാട്ടം
മുലങ്കുഴലില്....
ആപാദം നീരാടാന്‍ നീ വാ വാ
കണിമലരേ....
ചിത്തിരക്കയ്യിലെ ഇത്തിരിക്കുമ്പിളില്‍
മുത്തണിമുത്തൊന്നു കൊണ്ടുവാ...
അംബരത്തുമ്പിലെ ചെമ്പകക്കൊമ്പിലൊ-
രമ്പിളിക്കൊമ്പൊന്നു കണ്ടു വാ...
സായാഹ്നതീരം മഴവില്ലു തീര്‍ക്കും
മണിമുകിലല നുരവിരിയലയായ്
ഇനി കണ്ണില്‍ കണ്ണിടയാം
ചുണ്ടില്‍ ചുണ്ടമരാം
ഹേയ്...ഇനി കണ്ണില്‍ കണ്ണിടയാം
ചുണ്ടില്‍ ചുണ്ടമരാം...
ലലലലലാ.....
പൂമാനം പൊന്നണിയുന്നു
മണിവെയിലിന് നാളം
താഴ്വാരം മഞ്ഞുതിരുന്നു
ചുടുമൊഴിതന് നാണം
കാതോളം കണ്ണെഴുതുന്നു
അഴകില്‍...
കുറുനിരച്ചുരുള് അമ്മാനം
മഗപരിസ...
മണ്ണോളം വീണുടയുന്നു
ഇരുളില്‍....
തുടിയിടക്കടല് മുത്താരം
ശുഭലതികള്...
കുന്നിക്കുരുന്നേ കന്നിത്തിടമ്പേ
മെല്ലെച്ചിരിക്കും ചെല്ലച്ചിലമ്പേ...
ചിത്തിരക്കയ്യിലെ ഇത്തിരിക്കുമ്പിളില്‍
മുത്തണിമുത്തൊന്നു കൊണ്ടുവാ...
അംബരത്തുമ്പിലെ ചെമ്പകക്കൊമ്പിലെ
മുത്തായമുത്തും മലരായമലരും
മനസ്സുകളിലെ മണിമുകിലലയായ്
ഏയ്..തമ്മില്‍ ചേര്‍ന്നുറങ്ങാം
സ്വപ്നം കണ്ടുറങ്ങാം
ഏയ്...തമ്മില്‍ ചേര്‍ന്നുറങ്ങാൻ
സ്വപ്നം കണ്ടുറങ്ങാൻ
മുത്തേ വാ............