മനസ്സിനുള്ളില്‍ അലസമായ് നീ പതിയെമൂളിയ ഭാവഗീതവും
തൊടിയിലേതോ നാട്ടുമാവിന് തളിരുചൂടിയ പാതിരാവും
അലകളാം നിന് അളകരാജിയിന് ബാല്യംതേടും എന്നുള്ളില്വീണ്ടും....
പണ്ടു ഞാന്‍ നിന് ചുണ്ടിലേതോരീണം പൊതിഞ്ഞു
വിടരും ചൊടിയില്‍ പതിയെ ഒന്നുനുള്ളി
നിന്റെയോമല്‍ പൂമുഖം എന്‍ നെഞ്ചില്‍ ഒളിച്ചൂ
കളിയായ് ഞാന്‍ നിന് കാതില്ച്ചൊല്ലിയതെന്തോ കേട്ടപ്പോള്‍
നിൻ താമരപ്പൂങ്കണ്തടങ്ങള് താനേ നനഞ്ഞു....
പരിഭവങ്ങള്‍ മാഞ്ഞേപോയ്..ഏതോ പാട്ടില്‍ നീയലിഞ്ഞേപോയ്
(മനസ്സിനുള്ളില്‍ അലസമായ് നീ....)
അന്നു ഞാന്‍ നിന് കണ്ണിലേതോ നാളംതിരഞ്ഞൂ
കവിളില്‍ കുളിരും തളിരോളങ്ങള് തേടി
നിന്റെ ജന്മതാരകം എന്നുള്ളില്‍ ഉദിച്ചു
വെറുതെ ഞാന്‍ നിന് വീണക്കമ്പിയിലെന്തോ മീട്ടുമ്പോള്‍ നിന്
ഓമനപ്പൂമേനിയപ്പോള് എന്തേ പിടഞ്ഞു...
പരിഭവങ്ങള്‍ മാഞ്ഞേപോയ്..ഏതോ പാട്ടില്‍ നീയലിഞ്ഞേപോയ്