അമ്പിളിത്തെല്ല് കിളര്‍ന്ന രാത്രിമാനത്ത്
മേയും ചെമ്മരിയാടു ചുരത്തിയത്
ഉരിയ പൂനിലാവ് ഉരിയ പൂനിലാവ്
(അമ്പിളി)
ഇരുളിന് പാറ പിളര്‍ന്ന്
കൂരിരുളിന് പാറ പിളര്‍ന്ന്
വേരോടും വഴിയേ വെളിവിന്
വേരോടും വഴിയേ
നീളേ തേടീ നേരിന് നീരാം തുള്ളി കന്മദം
എവിടെ തുള്ളി കന്മദം
ഓ...രാവിന് മൌനം ചൂടിയ നോവ്
ചീവീടറിയുമോ..
(അമ്പിളി)
ഇളകും കാലപിശാചിന്
പേ ഇളകും കാലപിശാചിന്
നായാട്ടക്കലിയില് ഉറയും-
നായാട്ടക്കലിയില്
കത്തിക്കത്തി തെള്ളിപ്പൊടിയില്
പന്തം പടരവേ
തീപ്പന്തം പടരവേ
ഓ... പ്രാണാപായം ഹോമത്തീതന്
ദാഹം തീര്‍ക്കുമോ
(അമ്പിളി,,)