ഒരിടത്തൊരിടത്തൊരു മുത്താന മുത്തി
പിന്നൊരു മുക്കാലി മുത്തശ്ശന്
(ഒരിടത്തൊരിടത്തൊരു )
മുത്തശ്ശനും മുത്തശ്ശീം കൂടെ
തിന കാക്കാന്‍ പോയ് പാടത്ത്
തിന കാക്കാന്‍ പോയ്
(മുത്തശ്ശനും മുത്തശ്ശീം)
പോണ വഴിക്ക് താണു പറന്ന്
ആടുമിളംകാറ്റ് താമരച്ചിറകാട്ടി
അന്നമരയന്നം ആയിരം പൊന്നരയന്നങ്ങള്
എന്തു രസം
അയ്യയ്യ എന്തു രസം
അഹഹ എന്തു രസം
അയ്യയ്യ എന്തു രസം
പോരിനോ പോരിനോ
അന്നങ്ങളേ തിന കൊറിക്കാന്‍ പോരിനോ
മാനത്തെ പക്ഷികളേ
സ്വര്‍ഗ്ഗത്തെ യക്ഷികളേ
പോരിനോ തിന കൊറിക്കാന്‍ പോരിനോ
പോരിനോ പോരിനോ
അന്നങ്ങളേ തിന കൊറിക്കാന്‍ പോരിനോ
മാനത്തെ പക്ഷികളേ
സ്വര്‍ഗ്ഗത്തെ യക്ഷികളേ
പോരിനോ തിന കൊറിക്കാന്‍ പോരിനോ
തിന കൊറിക്കാന്‍ പോരിനോ
അപ്പൂപ്പാ അപ്പൂപ്പാ
മുത്തശ്ശാ മുത്തശ്ശാ
കുഞ്ഞിക്കൈ കൊണ്ടു തൊട്ടോട്ടെ
കുഞ്ഞിപ്പൊന്നുമ്മ തന്നോട്ടെ
(കുഞ്ഞിക്കൈ)
അന്നക്കിളിയേ പൊന്നുമോളേ
ആയുസ്സിലാദ്യത്തെ പൊന്നുമ്മ
(അന്നക്കിളിയേ)
തിന വിളയും പാടത്ത്
തിന കാക്കാന്‍ പോകണ്ടേ
(തിന വിളയും)
അടുക്കില്ലാത്ത വീട്ടിലീ
അടുക്കെങ്ങനെ വന്നു മുത്തശ്ശിപ്പെണ്ണേ
(അടുക്കില്ലാത്ത)
ദൈവങ്ങള്‍ വല്ലോരും കണ്ണു തുറന്നതാണോ
ദൈവങ്ങള്‍ വല്ലോരും മുത്തശ്ശാ കണ്ണു തുറന്നതാണോ
തിന കാക്കാന്‍ നാളേം പോകണ്ടേ, പിന്നേ
തിന കാക്കാന്‍ നാളേം പോകണ്ടേ
നാളേം ദൈവങ്ങള്‍ വരുമോന്നു നോക്കാം
അതേ അതേ
നാളേം ദൈവങ്ങള്‍ വരുമോന്നു നോക്കാം
--