മഞ്ഞും നിലാവും ഉണര്‍ന്നുവോ
മന്ദാര ഹാരം അണിഞ്ഞുവോ
താരങ്ങളേ താഴ്ത്തിടുക ദീപനാളങ്ങള്‍
പോരികെന്‍ കിനാവേ തലചായ്ക്ക നീ എന്‍ മാറില്‍
മഞ്ഞും നിലാവും ഉണര്‍ന്നുവോ
മന്ദാര ഹാരം അണിഞ്ഞുവോ
പൂമ്പുലര്കാലം ഇതിലേ വരും വരെ
നാം നുകരും ഏകാന്തതയില്‍ നാക നിര്‍വൃതി
മാന്തളിരുകള്‍ തേടി - അരിയ
പൂങ്കുയിലുകള്‍ പാടി
ഹൃദയ സൗന്ദര്യമായ് സംഗീതമായ്
മാറും നീ
മഞ്ഞും നിലാവും ഉണര്‍ന്നുവോ
മന്ദാര ഹാരം അണിഞ്ഞുവോ
പൂക്കളമായി നിഴലും നിറങ്ങളും
പുല്ത്തറയില് ഇങ്ങാടുന്നുവോ നാഗ കന്യകള്‍
ഈ മുരളികയൂതി - ഇനിയും
ഈ വഴിയണയും ഞാന്‍
ഇടയ കന്യേ വരൂ എന്നും വരൂ
ദേവി നീ
(മഞ്ഞും നിലാവും)