Title (Indic)വാഴ്ത്തിടുന്നിതാ (ബിറ്റ്) WorkSamagamam Year1993 LanguageMalayalam Credits Role Artist Music Johnson Performer S Janaki Performer CO Anto Writer ONV Kurup LyricsMalayalamവാഴ്ത്തീടുന്നിതാ സ്വർഗ്ഗനായകാ കാത്തു കൊൾക നീ സർവ്വദായകാ വിണ്ണിൽ വാഴും നിന്റെ രാജ്യം വന്നിടേണമേ മധുരം നിൻ നാമം പാവനം (വാഴ്ത്തിടുന്നിതാ...) നീല നീലവാനിലേതു കാവൽ മാടം തന്നിലോ നിർന്നിമേഷനേത്രനായ് നീ കാത്തരുൾവൂ ഞങ്ങളെ നീളെ പൂവിൻ കാതിൽ കാറ്റിൻ ഈണമായ് വരൂ നീ അല്ലിത്തേന്മുല്ലയ്ക്കും പൂച്ചുണ്ടിൽ അലിയൂ പാൽത്തുള്ളിയായ് ദേവദൂതരോ വെൺ പിറാക്കളായ് പൂ ചൊരിഞ്ഞുവോ പൊന്നൊലീവുകൾ സ്നേഹലോലമായ മാറിൽ ചായുറങ്ങും പൈതലേ അമ്മമാർ താരാട്ടു പാടും അങ്കണം നിന്നാലലയം ഇന്നീ വീടേ സ്വർഗ്ഗം സ്നേഹഗീതമായ് വരൂ നീ കൈക്കുമ്പിൾ നീട്ടും പൊന്നുണ്ണിയ്ക്കും കനിവിൻ തീർത്ഥം തരൂ ദേവദൂതരോ വെൺ പിറാക്കളായ് പൂ ചൊരിഞ്ഞുവോ പൊന്നൊലീവുകൾ ഞങ്ങൾ പാടുമങ്കണങ്ങൾ പൂക്കളങ്ങളായ് മലരിൻ കൈകളിൽ തേൻ കുടം Englishvāḻttīḍunnidā svargganāyagā kāttu kŏḽka nī sarvvadāyagā viṇṇil vāḻuṁ ninṟĕ rājyaṁ vanniḍeṇame madhuraṁ nin nāmaṁ pāvanaṁ (vāḻttiḍunnidā...) nīla nīlavāniledu kāval māḍaṁ tannilo nirnnimeṣanetranāy nī kāttaruḽvū ñaṅṅaḽĕ nīḽĕ pūvin kādil kāṭrin īṇamāy varū nī allittenmullaykkuṁ pūccuṇḍil aliyū pālttuḽḽiyāy devadūdaro vĕṇ piṟākkaḽāy pū sŏriññuvo pŏnnŏlīvugaḽ snehalolamāya māṟil sāyuṟaṅṅuṁ paidale ammamār tārāṭṭu pāḍuṁ aṅgaṇaṁ ninnālalayaṁ innī vīḍe svarggaṁ snehagīdamāy varū nī kaikkumbiḽ nīṭṭuṁ pŏnnuṇṇiykkuṁ kanivin dīrtthaṁ tarū devadūdaro vĕṇ piṟākkaḽāy pū sŏriññuvo pŏnnŏlīvugaḽ ñaṅṅaḽ pāḍumaṅgaṇaṅṅaḽ pūkkaḽaṅṅaḽāy malarin kaigaḽil ten kuḍaṁ