പറകൊട്ടിപ്പാടുക നമ്മള്‍ക്ക് ഭാരതം
കരയല്ല കടലല്ലാകാശമല്ല
ഇത് കരയല്ല കടലല്ലാകാശമല്ല
ഉയിരാണുയിരിലെ ചൂടാണ്
ഉദരത്തില്‍ പടരും വികാരമാണ്
(പറകൊട്ടി)
ഹൊയ്യാരെ ഹൊയ് ഹൊയ് പാടി കൊയ്യുന്നോരേ
ഹൊയ്യാരെ ഹൊയ് ഹൊയ് പാടി കൊയ്യുന്നോരെ
കൊയ്തെടുത്തത് ചെമ്പാവോ
ഗോതമ്പക്കതിര്മണിയോ (കൊയ്തെടുത്തത് )
ഒരുപോലൊരുപോലെ നാം .........
ഒരു പായണം ഒരുപായണമെന്നോര്ക്കുന്നു
ഹിന്ദുവും ക്രിസ്ത്യനും മുസ്ലീമും പാര്സിയും
ബൌദ്ധനും ജൈനനും സിഖുമെല്ലാം
മണ്ണില്‍ മനസ്സിലും വേലികള്‍ കെട്ടാതെ
ഒന്നിച്ചു വാഴുന്നോരിന്ത്യ
നമ്മുടെ സ്വപ്നങ്ങള്‍ പൂവിടും ഇന്ത്യ
നമ്മുടെ സ്വപ്നങ്ങള്‍ പൂവിടും ഇന്ത്യ
ഈ മണ്ണില്‍ പിറന്നു വീണവര്‍ ഇന്ത്യക്കാര്‍ - നാം
ഈ മണ്ണില്‍ മരിക്കുവോളവും ഇന്ത്യക്കാര്‍ (ഈ മണ്ണില്‍ )
പങ്കു വയ്ക്കാന്‍ പോരെണ്ടാ
പകുത്തു മാറ്റാന്‍ പോരെണ്ടാ (പങ്കു വയ്ക്കാന്‍ )
കോടാനുകോടികള്‍ ഒന്നായ് പാടും മംഗള ഗീതം
അതാണിന്ത്യ അതാണിന്ത്യ അതാണിന്ത്യ
അതാണിന്ത്യ അതാണിന്ത്യ അതാണിന്ത്യ..........