(പു) കസ്തൂരിക്കളഭങ്ങള് മേനിയില്‍ പൂശി
കര്‍പ്പൂരത്തിരി കത്തും കൈവിളക്കേന്തി
കണ്മുന്നില് കണിക്കൊന്ന തളിര്‍ത്ത പോലെ
ഇന്നെന്റെ അരികില്‍ നീ ഒരുങ്ങി നില്പ്പൂ
(സ്ത്രീ) കിളി പാടി കരള്‍ക്കൂട്ടില്‍
കളിയാടും ഓടപ്പുല്ത്തണ്ടില് കാറ്റു മൂളുന്നു
(പു) ഓ... കാറ്റു മൂളുന്നു
(പു) ചിറ്റാടയുടുത്തെത്തി ചിത്തിരപ്പൂമോളു് ഓ ഒഹോ
ഓ...
(സ്ത്രീ) ചിറ്റോളച്ചിലമ്പിട്ടു മുട്ടൊളിനീര്ച്ചോല
(പു) വെയില്പ്പൊന്നുരുകുമ്പോള്
കുയില്പ്പെണ്ണരുമ്പോള്
(സ്ത്രീ) ഒരു കിന്നരനേ ഇടവള്ളികളില് മുളംതണ്ടു് ഊതുന്നു
(ഡു) വരൂ നമ്മള് തേടും ഏകാന്ത യാമം ഒ...
((പു) കസ്തൂരിക്കളഭങ്ങള് ...)
((സ്ത്രീ) കിളി... )
((പു) ഓ...)
(സ്ത്രീ) തന്നാനം കുയില്‍ പാടും അങ്കണത്തേന്മാവില് ഉ ഉം
ഓ...
(പു) പൊന്നോണക്കളിയൂഞ്ഞാല് ഒന്നു ചേര്ന്നാടുമ്പോള് ഒഹോ
(സ്ത്രീ) ഇളം മെയ്യിലെ ചൂടും കുളിര്ചന്ദനമാകേ
(പു) മദഗന്ധമെഴും മലരുതിരുമീ ഇരുമണ്വീണകള്
വരൂ നമ്മള് പാടും ഏകാന്ത തീരം ഒ...
((പു) കസ്തൂരിക്കളഭങ്ങള് ...)
((സ്ത്രീ) കിളി... )
((പു) ഓ...)