ഗാനമധു വീണ്ടും വീണ്ടും മോന്തി രസിക്കാന്‍ വരൂ വരൂ.. വരൂ വരൂ...
ആനന്ദലഹരിയാം മാരുതനില്‍ ഞാന്‍ മലര്‍ക്കൊടി... മലര്‍ക്കൊടി...
ഹാ.. ഹാ.. ഹാ.. ഹാ...
(ഗാനമധു...)
ലാലാലാ.. ലാലാലാ.. ലാലാലാ.. ലാലാലലാ...
താരുണ്യ വസന്തവനിയില്‍ താളമേളം മുറുകുന്നു
മാരന്റെ ചാപല്യങ്ങള്‍ മനസ്സിനുള്ളില്‍ പെരുകുന്നു
പാട്ടിന്റെ പാല്ക്കടലില് ഞാന്‍.. നീന്തി നീന്തിപ്പോകുന്നു.. പോകുന്നു...
(ഗാനമധു...)
ലാലാലാ.. ലാലാലാ.. ലാലാലാ.. ലാലാലലാ...
കണ്മുനയാല് ഞാനിന്നെഴുതും പ്രേമലേഖം ലഭിക്കുവാന്‍
പുഞ്ചിരിയാല്‍ വാരിത്തൂവും പൂവിതളുകള്‍ പെറുക്കുവാന്‍
കണ്ണെറിയും കാമുകജാലം.. കാത്തു കാത്തു നില്ക്കുന്നു.. നില്ക്കുന്നു...
(ഗാനമധു...)
-----